Leaders visited | തോണി അപകടത്തില്‍ മരിച്ച യുവാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനവുമായി മുസ്‌ലിം ലീഗ് നേതാക്കളെത്തി

 


കണ്ണൂര്‍: (www.kvartha.com) മരണ വീടുകളില്‍ സാന്ത്വനവുമായി മുസ്ലിം ലീഗ് നേതാക്കള്‍. കഴിഞ്ഞ ദിവസം കണ്ണൂര്‍ പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് മരണപ്പെട്ട അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അസ്ഹറുദ്ദീന്‍, സഅദ് എന്നിവരുടെ വീടുകളിലാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുർ റഹ്‌മാൻ കല്ലായി, ജില്ലാ നേതാക്കളായ അഡ്വ. അബ്ദുല്‍ കരീം ചേലേരി, വിപി വമ്പന്‍, അഡ്വ. എസ് മുഹമ്മദ്, ടിഎ തങ്ങള്‍, കെടി സഹദുല്ല, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, മണ്ഡലം നേതാക്കളായ കെവി ഹാരിസ്, ബികെ അഹ്‌മദ്‌, കെപിഎ സലീം, കെ മഹ്‌മൂദ്‌ ഹാജി കാട്ടാമ്പള്ളി എന്നിവര്‍ സാന്ത്വനവുമായി എത്തിയത്.
  
Leaders visited | തോണി അപകടത്തില്‍ മരിച്ച യുവാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനവുമായി മുസ്‌ലിം ലീഗ് നേതാക്കളെത്തി

മരണപ്പെട്ട അസ്ഹറുദ്ദീന്റെ മയ്യിത്ത്‌ നിസ്‌കാരത്തിലും നേതാക്കള്‍ പങ്കെടുത്തു. മേഖലാ മുസ്ലിം ലീഗ് നേതാക്കളായ എന്‍എ ഗഫൂര്‍, നസീര്‍ അത്താഴക്കുന്ന്, ഇസ്മാഈൽ കുഞ്ഞിപ്പള്ളി, ബി കരീം, കിച്ചരി സുബൈര്‍, ബികെ റിയാസ്, നജീബ് മൊയ്തീന്‍, സ്വാദിഖ് എന്നിവര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia