ഭരണത്തിലും പാര്‍­ട്ടി­യിലും മാ­റ്റ­ത്തിന് ഐ ഗ്രൂ­പ്പി­ന്റെ ബ്ലൂ പ്രിന്റ് ത­യ്യാ­റാ­കുന്നു

 


ഭരണത്തിലും പാര്‍­ട്ടി­യിലും മാ­റ്റ­ത്തിന് ഐ ഗ്രൂ­പ്പി­ന്റെ ബ്ലൂ പ്രിന്റ് ത­യ്യാ­റാ­കുന്നു
തി­രു­വ­ന­ന്ത­പുരം: മുഖ്യ­മന്ത്രി സ്ഥാ­ന­ത്തു­നി­ന്ന് ഉ­മ്മന്‍ ചാ­ണ്ടി­യെ­ മാ­റ്റി ര­മേ­ശ് ചെ­ന്നി­ത്തല­യെ പക­രം അ­വ­രോ­ധി­ക്കാ­നു­ള്ള ശ്ര­മ­ങ്ങള്‍ക്ക് ഐ ഗ്രൂ­പ്പ് ബ്ലൂ പ്രിന്റ ത­യ്യാ­റാ­ക്കുന്നു. ഇ­തു­പ്ര­കാ­രം 2013 അ­വ­സാ­ന­ത്തോ­ടെ­ ഭ­ര­ണ­ത്തിലും സംസ്ഥാന കോണ്‍­ഗ്ര­സ് ത­ല­പ്പത്തും മാ­റ്റ­മാ­ണു ല­ക്ഷ്യം വ­യ്­ക്കു­ന്നത്. ഉ­മ്മന്‍ ചാ­ണ്ടി­ക്ക് മു­ഖ്യ­മന്ത്രി പ­ദ­വി­യില്‍ ര­ണ്ട­ര വര്‍­ഷം തി­ക­യു­ന്ന­തും ര­മേ­ശ് ചെ­ന്നി­ത്ത­ല­യ്ക്ക് കെ­പി­സി­സി പ്ര­സി­ഡന്റ് സ്ഥാന­ത്ത് മൂ­ന്നു വര്‍­ഷം തി­ക­യു­ന്ന­തും അ­പ്പോ­ഴാണ്. ഉ­മ്മന്‍ ചാ­ണ്ടി സര്‍­ക്കാര്‍ വ­രു­ന്ന­തി­ന് ആ­റു മാ­സം മു­മ്പാ­ണ് ര­മേ­ശ് ചെ­ന്നി­ത്തല­യെ ര­ണ്ടാ­മതും കെ­പി­സി­സി പ്ര­സി­ഡന്റാ­യി കോണ്‍­ഗ്ര­സ് ഹൈ­ക്ക­മാന്‍­ഡ് നോ­മി­നേ­റ്റ് ചെ­യ്­ത­ത്.

ഭ­ര­ണ കാ­ലാ­വ­ധി­യു­ടെ നേര്‍ പ­കു­തി­യില്‍ ഉ­മ്മന്‍ ചാ­ണ്ടി ചെ­ന്നി­ത്ത­ല­യ്­ക്ക് വേണ്ടി മാ­റി­ക്കൊ­ടുക്ക­ണം എ­ന്നാണ് ഐ ഗ്രൂ­പ്പി­ന്റെ നി­ല­പാ­ട്. സ്വാ­ഭാ­വി­ക­മാ­യും മ­ന്ത്രി­സ­ഭ­യിലും മാ­റ്റ­ങ്ങ­ളു­ണ്ടാ­കും. നി­യ­മസ­ഭാ സ്­പീക്ക­റെ ഉള്‍­പെ­ടെ മാ­റ്റു­ന്ന സമ­ഗ്ര അ­ഴി­ച്ചു­പ­ണി­യാ­ണ് ഹൈ­ക്ക­മാന്‍­ഡ് അ­നു­വ­ദി­ക്കു­ന്ന­തെ­ങ്കില്‍ ജി കാര്‍­ത്തി­കേയ­നെ മ­ന്ത്രിയോ കെ­പി­സി­സി പ്ര­സി­ഡന്റോ ആ­ക്കു­മെ­ന്നും പ്ര­ചാ­ര­ണ­മുണ്ട്. കെ­പി­സി­സി പ്ര­സി­ഡന്റ് സ്ഥാ­ന­ത്തേ­യ്­ക്ക് വി എം സു­ധീര­ന്റെ പേരും പ­റ­ഞ്ഞു­കേള്‍­ക്കുന്നു. എ­ന്നാല്‍ കോണ്‍­ഗ്ര­സില്‍ മ­റു­വാ­ക്കില്ലാത്ത എ കെ ആന്റ­ണി­യു­ടെ പിന്തു­ണ കാര്‍­ത്തി­കേ­യ­നാ­ണ്.

ര­മേ­ശ് ചെ­ന്നി­ത്ത­ല­യു­ടെ നോ­മി­നി­യാ­യി കെ സു­ധാ­ക­രന്‍ കെ­പി­സി­സി പ്ര­സി­ഡന്റാ­കാന്‍ ശ്ര­മി­ക്കു­ന്നു­ണ്ടെ­ങ്കിലും അ­ത് ന­ട­ക്കാന്‍ പോ­കു­ന്നി­ല്ലെ­ന്നാ­ണ് ഗ്രൂ­പ്പു വ്യ­ത്യാ­സ­മില്ലാ­തെ വിവി­ധ വി­ഭാ­ഗം നേ­താ­ക്കള്‍ പ­റ­യു­ന്ന­ത്. സു­ധാ­കര­ന്റെ വെല്ലു­വി­ളി­ക്കു­ന്ന മ­ട്ടി­ലുള്ള ശൈ­ലിയും എ ഗ്രൂ­പ്പു­മാ­യു­ള്ള ക­ടുത്ത പോ­രു­മാ­ണ് കാ­രണം. കേ­ന്ദ്ര ആ­ഭ്യ­ന്ത­ര സ­ഹ­മന്ത്രി മുല്ലപ്പ­ള്ളി രാ­മ­ച­ന്ദ്ര­ന്‍ കെ­പി­സി­സി പ്ര­സി­ഡന്റാ­കുന്ന­ത് ഇ­ഷ്ട­പ്പെ­ടു­ന്ന­വ­രേ­റെ­യാണ്. പക്ഷേ, ഐ, എ ഗ്രൂ­പ്പു­ക­ളു­ടെ പിന്തു­ണ അ­ദ്ദേ­ഹ­ത്തി­ന് ഇല്ല. ആ­രെയും കൂ­സാ­ത്ത പ്ര­കൃ­ത­മാ­ണു കാ­രണം.

ഭരണത്തിലും പാര്‍­ട്ടി­യിലും മാ­റ്റ­ത്തിന് ഐ ഗ്രൂ­പ്പി­ന്റെ ബ്ലൂ പ്രിന്റ് ത­യ്യാ­റാ­കുന്നു2004ലെ ലോ­ക്‌സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ സം­ഭ­വി­ച്ചതു­പോ­ലെ കോണ്‍­ഗ്ര­സ്­ കേ­ര­ള­ത്തില്‍ ത­റ പ­റ്റാ­തി­രി­ക്ക­ണ­മെ­ങ്കില്‍ ഉ­മ്മന്‍ ചാ­ണ്ടി­ മാ­റി­യേ പ­റ്റൂ­വെ­ന്നാണ് ഐ ഗ്രൂ­പ്പ് നി­ല­പാട്. അ­ടു­ത്ത­യി­ടെ ചേര്‍ന്ന ഗ്രൂ­പ്പ് യോ­ഗ­ങ്ങ­ളി­ലൂ­ടെ പ­റ­യാ­തെ പ­റ­ഞ്ഞു­വച്ചത് ഈ ല­ക്ഷ്യം ത­ന്നെ. ര­മേ­ശ് ചെ­ന്നി­ത്ത­ല നേ­രി­ട്ട് ന­യി­ക്കാ­തെ തന്നെ, ര­മേ­ശി­ന്റെ അജന്‍ഡ ഹൈ­ക്ക­മാന്‍­ഡിനും ഉ­മ്മന്‍ ചാ­ണ്ടിക്കും ബോ­ധ്യ­പ്പെ­ടു­ന്ന വി­ധ­ത്തി­ലാ­ണ് ക­രു­നീ­ക്കം. 2011 മെ­യ് 19ന് അ­ധി­കാ­ര­ത്തി­ലെത്തി­യ ഉ­മ്മന്‍ ചാ­ണ്ടി സര്‍­ക്കാ­രി­ന്റെ കാ­ലാവ­ധി , 2014 തു­ട­ങ്ങു­മ്പോ­ഴേ­യ്ക്കും ര­ണ്ട­ര വര്‍­ഷം പി­ന്നി­ട്ടി­രി­ക്കും. രണ്ടാം പ­കു­തി­യില്‍ അ­ദ്ദേ­ഹം മാ­റി നില്‍­ക്ക­ട്ടെ­യെ­ന്നാ­ണ് വാ­ദം.

സ്വ­യം മാ­റി­നി­ന്നി­ല്ലെ­ങ്കില്‍ ഹൈ­ക്ക­മാന്‍­ഡ് മാ­റ്റണം. അ­ങ്ങ­നെ സം­ഭ­വി­ച്ചി­ല്ലെ­ങ്കില്‍ തെ­ര­ഞ്ഞെ­ടു­പ്പില്‍ സം­ഭ­വി­ക്കാ­വു­ന്ന വന്‍ പ­രാ­ജ­യ­ത്തി­ന് കെ­പി­സി­സി പ്ര­സി­ഡന്റോ ഐ ഗ്രൂപ്പോ ഉ­ത്ത­ര­വാ­ദി­ക­ളാ­യി­രി­ക്കില്ല എ­ന്നാ­ണ് അ­വര്‍ നല്‍­കു­ന്ന സ­ന്ദേശം. ഇ­ത് ഹൈ­ക്ക­മാന്‍­ഡി­നു മു­ഖ­വി­ല­യ്‌­ക്കെ­ടു­ക്കാ­തെ പ­റ്റി­ല്ലെ­ന്നു ക­ണ­ക്കു­കൂ­ട്ടി­യാ­ണു നീക്കം. ബി­ജെ­പി­യെ പ­രാ­ജ­യ­പ്പെ­ടു­ത്തി കേ­ന്ദ്ര­ത്തില്‍ മൂ­ന്നാ­മ­തും യുപി­എ സര്‍­ക്കാ­രി­നെ അ­ധി­കാ­ര­ത്തി­ലെ­ത്തി­ക്കാന്‍ നിര്‍­ണാ­യ­ക­മാ­യി മാ­റു­ന്ന 2014ലെ തെ­ര­ഞ്ഞെ­ടു­പ്പില്‍ ഓരോ സീറ്റും കോണ്‍­ഗ്ര­സി­നു വി­ല­പ്പെ­ട്ട­താ­ണ്.

അതു­കൊ­ണ്ടു­ത­ന്നെ കേ­ര­ള­ത്തില്‍ ഏ­തെ­ങ്കി­ലും വി­ധ­ത്തി­ലു­ള്ള പ­രാ­ജ­യ സാധ്യ­ത അ­വ­ഗ­ണി­ച്ച് നീ­ങ്ങാന്‍ പാര്‍­ട്ടി ഹൈ­ക്ക­മാന്‍­ഡ് ത­യ്യാ­റാ­കില്ല എ­ന്ന­താ­ണ് കൗ­ണ്ട് ഡൗണ്‍ 2014 ആ­വി­ഷ്­ക­രി­ച്ച ഐ ഗ്രൂ­പ്പി­ന്റെ പ്ര­തീ­ക്ഷ. തെ­ര­ഞ്ഞെ­ടു­പ്പി­നു മു­മ്പ് അങ്ങ­നെ സം­ഭ­വി­ച്ചി­ല്ലെ­ങ്കില്‍ തെ­ര­ഞ്ഞെ­ടു­പ്പി­നു ശേ­ഷം ഉ­മ്മന്‍ ചാ­ണ്ടി പ­ടി­യി­റ­ങ്ങാന്‍ നിര്‍­ബ­ന്ധി­ത­നാ­കു­ന്ന വി­ധ­ത്തി­ലു­ള്ള പ­രാ­ജ­യ­മാ­ണ് അ­വര്‍ പ്ര­വ­ചി­ക്കു­ന്ന­ത്. 2004ല്‍ എ കെ ആന്റ­ണി­ക്കു­ണ്ട­ാ­യ പ­ടി­യി­റ­ക്ക­ത്തി­ന്റെ ത­നി­യാ­വര്‍­ത്തനം.

അ­തേ­സ­മയം, ഗ്രൂ­പ്പ് യോ­ഗ­ങ്ങള്‍ തു­ട­ങ്ങി­വച്ച­ത് ത­ങ്ങ­ള­ല്ലെന്ന് ഐ ഗ്രൂ­പ്പി­ന് പ­റ­യാനും ക­ഴി­യും. വ­ട­ക്കന്‍ ജി­ല്ല­ക­ളി­ലെ എ ഗ്രൂ­പ്പ് നേ­താ­ക്ക­ളു­ടെ യോ­ഗം ബെ­ന്നി ബ­ഹ­നാ­ന്റെ നേ­തൃ­ത്വ­ത്തില്‍ ചേര്‍­ന്നി­രു­ന്നു. തി­രു­വ­ന­ന്ത­പു­രം ജില്ല­യി­ലെ തി­രു­മ­ല­യിലും ആ­റ്റി­ങ്ങ­ലിലും ചേര്‍­ന്ന ഐ ഗ്രൂ­പ്പ് യോ­ഗ­ങ്ങ­ളി­ല്‍ പ­ങ്കെ­ടു­ത്ത പ്ര­വര്‍­ത്ത­ക­രു­ടെ എ­ണ്ണം വള­രെ വ­ലു­താ­യി­രു­ന്നു. തി­രു­വ­ന­ന്ത­പു­രം പാര്‍­ല­മെന്റ് മ­ണ്ഡ­ല­ത്തി­ലെ ഗ്രൂ­പ്പ് യോ­ഗ­മാ­ണ് തി­രു­മ­ല­യില്‍ ന­ട­ന്നത്. ആ­റ്റി­ങ്ങല്‍ മ­ണ്ഡ­ല­ത്തി­ലെ യോ­ഗം അ­വി­ടെയും ചേര്‍ന്നു.

കേ­ര­ള­ത്തി­ലെ ഗ്രൂ­പ്പ് പോ­രി­ന് ശ­മ­ന­മു­ണ്ടാ­ക്കാന്‍ ഹൈ­ക്ക­മാന്‍­ഡ് ഏ­തെ­ങ്കിലും ത­ര­ത്തി­ലു­ള്ള ചര്‍­ച്ച­കള്‍ ന­ട­ത്തു­മെ­ന്ന സൂ­ച­ന ഇ­തു­വ­രെ ഇല്ല.

-എ­സ് എ ഗ­ഫൂര്‍

Keywords:  I group for new CM and new KPCC chief, Blue print ready to change party and ruling, Kerala Congress (j), Thiruvananthapuram, Ramesh Chennithala, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia