ഭര്‍ത്താവിന്റെ നാലാം വിവാഹം തടയണമെന്ന് രണ്ടാം ഭാര്യയുടെ പരാതി

 


ADVERTISEMENT

നെടുമങ്ങാട്: ഭര്‍ത്താവിന്റെ നാലാം വിവാഹം തടയണമെന്ന് രണ്ടാം ഭാര്യ പോലീസില്‍ പരാതി നല്‍കി. ഇരിഞ്ചയം കുഴിവിള സ്വദേശി കെ. രാജന്റെ നാലാം വിവാഹം തടയണമെന്നാവശ്യപ്പെട്ടാണ് ഇയാളുടെ രണ്ടാം ഭാര്യയായ ഷേര്‍ളി നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. മറ്റൊരു സ്ത്രിയെ വിവാഹം കഴിച്ചത് മറച്ചുവെച്ചായിരുന്നു ഇയാള്‍ 2007 ല്‍ ഷേര്‍ളിയെ വിവാഹം കഴിച്ചത്.

അതിനുശേഷം വീണ്ടും ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് ചോദ്യം ചെയ്ത ഷേര്‍ലിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഉപദ്രവം അസഹ്യമായപ്പോള്‍ ഷേര്‍ലി സഹോദരങ്ങള്‍ക്കൊപ്പമായി താമസം. ഈ അവസരം പ്രയോജനപ്പെടുത്തി രാജന്‍ നിലമേല്‍ വെള്ളംപാറ സ്വദേശിനിയായ സ്ത്രീയുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ നാലാം വിവാഹം തടയണമെന്ന് രണ്ടാം ഭാര്യയുടെ പരാതി
ഈ വിവാഹം തടയണമെന്നാവശ്യപ്പെട്ടാണ് ഷേര്‍ലി നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. പരാതിയൊടൊപ്പം ശനിയാഴ്ച നടക്കുന്ന നാലാം വിവാഹത്തിന്റെ പത്രികയും ചേര്‍ത്തിട്ടുണ്ട്.

Keywords: Saturday, Rajan, Sherly, House, Brothers, Wife, Police, Kvartha, Malayalam Vartha, Kerala Vartha, Complaint, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Marriage.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia