Police Booked | പുന്നാട്ടെ വീട്ടിലുണ്ടായ സ്ഫോടനം, പരുക്കേറ്റ വീട്ടുടമയ്ക്കെതിരെ സ്ഫോടകവസ്തു കൈകാര്യം ചെയ്തതിന് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിട്ടി: (KVARTHA) ഇരിട്ടി മേഖലയിലെ പുന്നാട് കോട്ടത്തെ കുന്നില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും പരുക്കേറ്റ സംഭവത്തില്‍ ഇരിട്ടി പൊലീസ് സ്ഫോടനവസ്തു കൈകാര്യം ചെയ്യല്‍ വിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാകുറ്റം ചുമത്തികേസെടുത്തു.

Police Booked | പുന്നാട്ടെ വീട്ടിലുണ്ടായ സ്ഫോടനം, പരുക്കേറ്റ വീട്ടുടമയ്ക്കെതിരെ സ്ഫോടകവസ്തു കൈകാര്യം ചെയ്തതിന് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു

വീട്ടുടമയും സ്ഫോടനത്തില്‍ പരുക്കേല്‍ക്കുകയും ചെയ്ത കോട്ടത്തെക്കുന്ന് കല്ലിക്കണ്ടി സുഭാഷ് എന്ന (43) പോത്ത് സുഭാഷിനെതിരെയാണ് കേസെടുത്തത്. ഇയാളുടെ ഭാര്യ പാര്‍വതിക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ പരുക്കേറ്റ ദമ്പതികള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്ഫോടക വസ്തു നിലത്ത് വീണ് പൊട്ടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുഭാഷിന്റെ ഇരുകാലുകള്‍ക്കും ദേഹത്തുമുള്‍പെടെ പരുക്കേറ്റിട്ടുണ്ട്.

ഭാര്യ പാര്‍വതിക്ക് വയറിലും ദേഹത്ത് വിവിധയിടങ്ങളിലും പരുക്കേറ്റു. സുഭാഷിനാണ് കൂടുതല്‍ പരുക്കേറ്റത്. ഇയാളുടെ ഭാര്യയുടേത് ഗുരുതരമല്ല. കാട്ടുപന്നിയെ പിടികൂടാനായി കെട്ടിയുണ്ടാക്കിയ പന്നിപ്പടക്കം താഴെവീണു പൊട്ടിയപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് സുഭാഷ് പൊലീസിന് നല്‍കിയ മൊഴി.

എന്നാല്‍ നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് ഇരിട്ടി പൊലീസ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുളളത്. ബോംബു നിര്‍മാണത്തിനിടെയാണ് പൊട്ടിയതെന്ന സംശയത്തിലാണ് പൊലീസ്. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗമെത്തി സ്ഫോടക വസ്തുക്കളുടെ ശേഖരം പരിശോധിച്ചിട്ടുണ്ട്.

Keywords:  Blast: Case Against House Owner, Kannur, News, Blast, Police, Case, Injury, Couple, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script