Black magic | കേരളത്തില്‍ നരബലി? 2 സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നതായി റിപോർട്; 3 പേർ കസ്റ്റഡിയിൽ; മൃതദേഹം കണ്ടെത്താൻ പൊലീസ്
Oct 11, 2022, 12:14 IST
കൊച്ചി: (www.kvartha.com) കേരളത്തെ ഞെട്ടിച്ച് നരബലി നടന്നതായി വെളിപ്പെടുത്തൽ. കടവന്ത്ര, കാലടി സ്വദേശികളായ രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നുവെന്നാണ് വിവരം. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ ഇവരെ തിരുവല്ലയിലെത്തിച്ച് ബലി നൽകുകയായിരുന്നുവെന്നാണ് പറയുന്നത്.
തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേർ കസ്റ്റഡിയിൽ ആയിട്ടുണ്ട്. ദമ്പതികളും ഏജന്റുമാണ് കസ്റ്റഡിയിലുള്ളത്. ഒരു സ്ത്രീയെ കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്നും മറ്റൊരു സ്ത്രീയെ കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ജൂണിലും കാണാതായതായാണ് പറയുന്നത്.
സംഭവം നടന്നത് പത്തനംതിട്ട ജില്ലയിലെ ആറന്‍മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. മൂന്ന് ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നുള്ള സംയുക്ത അന്വേഷണമായിരിക്കും നടക്കുകയെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശ് പറഞ്ഞു. സംഭവത്തിൽ മൃതദേഹങ്ങൾ കണ്ടെത്തുക എന്നതാണ് ഇനി പൊലീസിന് മുന്നിലുള്ള വെല്ലുവിളി.
< !- START disable copy paste -->

Keywords: Black magic: Two woman from Kochi killed: Report, News,Latest-News,Top-Headlines,Kochi,Kerala,Report,Murder case,Police,Dead Body,Investigates.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.