Protest | കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുംവഴി മുഖ്യമന്ത്രിക്കെതിരെ വീണ്ടും കെ എസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം; വീഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) വിമാനത്താവളത്തിലേക്ക് പോകും വഴി മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം. കെ എസ് യു - യൂത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അഞ്ചരക്കണ്ടിയിൽ വെച്ചാണ് റോഡരികിൽ കാത്തുനിന്ന പ്രവർത്തകർ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി വീശിക്കാണിച്ചത്.
Aster mims 04/11/2022


Protest | കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുംവഴി മുഖ്യമന്ത്രിക്കെതിരെ വീണ്ടും കെ എസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം; വീഡിയോ

കെ എസ് യു - യൂത് കോൺഗ്രസ് പ്രവർത്തകർ റോഡിന് ഇരുവശവും നിന്നാണ് കരിങ്കൊടി വീശി കാണിച്ചത്. അഞ്ചരക്കണ്ടിയിൽ നടന്ന പ്രതിഷേധത്തിന് കെ എസ് യു കണ്ണൂർ ജില്ലാ സെക്രടറി ഫർഹാൻ മുണ്ടേരി, കെ എസ് യു മട്ടന്നൂർ ബ്ലോക് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, റിജിൻ രാജ്, അശ്വിൻ മതുക്കോത്ത് എന്നിവരും യൂത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി പ്രതിഷേധത്തിന് നേതൃത്വം നൽകി.


തിങ്കളാഴ്ച രാത്രി കാസർകോട് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്തതിനു ശേഷം പിണറായിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ പരിയാരത്തും തളിപ്പറമ്പിലും മൂന്നിടങ്ങളിലായി കരിങ്കൊടി കാട്ടി യൂത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പരിയാരത്തും കുപ്പത്തും യൂത് കോൺഗ്രസിന്റെ നേതൃത്വത്തിലും തളിപ്പറമ്പ് ലൂർദ് ആശുപത്രിക്ക് സമീപം മുസ്ലിം യൂത് ലീഗിന്റെ നേതൃത്വത്തിലുമാണ് കരിങ്കൊടി കാട്ടിയത്.

Keywords:  News,Kerala,State,Kannur,Top-Headlines,Latest-News,Trending, Protest,Protesters,Congress,KSU,CM, Black flags again for chief minister in Kannur 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script