Black Flag Protests | വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; 2 യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Jul 20, 2022, 15:35 IST
തിരുവനന്തപുരം: (www.kvartha.com) വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ രണ്ട് യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്‍ഗ്രസ് നേതാക്കളായ എം ആര്‍ ബൈജു, സത്യദാസ് എന്നിവരാണ് പിടിയിലായത്. ബൈകില്‍ യാത്ര ചെയ്യുമ്പോഴാണ് അറസ്റ്റ് ചെയ്തത്.
രാവിലെ ക്ലിഫ് ഹൗസിന് മുന്നില്‍ വലിയ പൊലീസ് സന്നാഹമായിരുന്നു ഒരുക്കിയത്. മാധ്യമ പ്രവര്‍ത്തകരുടെ അടക്കമുള്ള വാഹനങ്ങള്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയില്‍ പാര്‍ക് ചെയ്യാനും അനുവദിച്ചില്ല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലുടനീളം പൊലീസിനെ വിന്യസിച്ചിരുന്നു.
മുഖ്യമന്ത്രിയെ യാത്രയിലുടനീളം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുമെന്ന് യൂത് കോന്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശാഫി പറമ്പില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.