Black flag protest | കത്ത് വിവാദം: മേയര്‍ ആര്യാ രാജേന്ദ്രനെതിരെ യൂത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ യൂത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. സെക്രടേറിയേറ്റില്‍ നിന്നും മടങ്ങുമ്പോഴാണ് ബൈകിലെത്തിയ നാല് പേര്‍ ആര്യാ രാജേന്ദ്രനെതിരെ കരിങ്കൊടി വീശിയത്.

കരാര്‍ നിയമനത്തിന് പാര്‍ടി മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്ത് കഴിഞ്ഞദിവസം പുറത്തുവന്നത് വിവാദമായിരുന്നു. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്.
Aster_MIMS

Black flag protest | കത്ത് വിവാദം: മേയര്‍ ആര്യാ രാജേന്ദ്രനെതിരെ യൂത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കോര്‍പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാര്‍ടി ജില്ലാ സെക്രടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്‌സ് ആപ് ഗ്രൂപില്‍ നിന്നാണ് സമൂഹമാധ്യമത്തില്‍ വൈറലായത്.

Keywords: Black flag protest by Youth League workers against Mayor Arya Rajendran, Thiruvananthapuram, News, Politics, Black Flag, Letter, Controversy, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia