Banned | മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്

 


കോഴിക്കോട്: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. മീഞ്ചന്ത സര്‍കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ കറുത്ത മാസ്‌കും വസ്ത്രവും ഒഴിവാക്കണമെന്ന് കോളജ് പ്രിന്‍സിപല്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

സംഭവം വിവാദമായതോടെ മുകളില്‍ നിന്നുള്ള നിര്‍ദേശം കുട്ടികളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം, കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ പരിപാടി നടക്കുന്ന ഹാളിലേക്ക് കടത്തിവിടുന്നുണ്ട്.

Banned | മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്

മീഞ്ചന്ത സര്‍കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംഘടിപ്പിക്കുന്ന ജൈവ വൈവിധ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഞായറാഴ്ച കോളജില്‍ എത്തുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോളജും പരിസരവും കനത്ത സുരക്ഷയിലാണ്. ഗസ്റ്റ് ഹൗസില്‍ നിന്ന് കോളജിലേക്ക് വരുന്ന റോഡിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Keywords: Black dress banned at Chief Minister's event in Kozhikode, Kozhikode, News, Controversy, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia