ബി ജെ പിയുടെ വിജയ റാലിക്ക് തുടക്കം; ധര്‍മരാജ്യമാണ് നിലവില്‍ വരേണ്ടതെന്ന് ഒ രാജഗോപാല്‍

 


കണ്ണൂര്‍: (www.kvartha.com 01.06.2016) ബി ജെ പിയുടെ വിജയ റാലിക്ക് കണ്ണൂരില്‍ തുടക്കം. സോഷ്യലിസവും കമ്യൂണിസവുമല്ല, ധര്‍മരാജ്യമാണ് നിലവില്‍ വരേണ്ടതെന്ന് നിയുക്ത എംഎല്‍എ ഒ.രാജഗോപാല്‍.

ധര്‍മരാജ്യം സ്ഥാപിക്കലാണ് ബിജെപിയുടെ ലക്ഷ്യം. അതിനു വേണ്ടി അവസാനം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നു സംഘടിപ്പിച്ച വിജയറാലിക്കു ജില്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പിയുടെ വിജയ റാലിക്ക് തുടക്കം; ധര്‍മരാജ്യമാണ് നിലവില്‍ വരേണ്ടതെന്ന് ഒ രാജഗോപാല്‍
സമ്മേളനം ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് ആധ്യക്ഷ്യം വഹിച്ചു. ചൊവ്വാഴ്ച വൈകിട്ട് തൃശൂരില്‍ സമാപിച്ചു. ബുധനാഴ്ച വൈകിട്ടു കൊല്ലത്തെത്തും.

വ്യാഴാഴ്ച തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ സമാപിക്കും. തുടര്‍ന്നു പ്രവര്‍ത്തകരുടെ പ്രകടനത്തോടെ നിയമസഭയിലെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഒ.രാജഗോപാലിനെ ആനയിക്കും.

Keywords: Kannur, Kerala, BJP, NDA, Assembly, MLA, O Rajagopal, Rally,  Victory, Socialism, Communism,Kummanam Rajasekharan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia