Meeting | പി സി ജോര്‍ജിനെയും കുടുംബത്തെയും ചെറുപ്പം മുതല്‍ അറിയാം; അദ്ദേഹം എന്റെ അകന്ന ബന്ധു, ഷോണ്‍ ജോര്‍ജ് മൂത്ത സഹോദരനെ പോലെയെന്നും അനില്‍ ആന്റണി
Mar 4, 2024, 23:10 IST
കോട്ടയം: (KVARTHA) ബിജെപി നേതാവ് പി സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി അനില്‍ ആന്റണി. തിങ്കളാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് ഈരാറ്റുപേട്ടയിലെ വസതിയിലെത്തി ജോര്‍ജിനെ അനില്‍ കണ്ടത്. ഇരുവരും അല്‍പനേരം ചര്‍ച നടത്തി. തനിക്ക് പകരം അനിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പി സി ജോര്‍ജ് പരസ്യമായി നീരസം പ്രകടിപ്പിച്ചിരുന്നു, ഈ സാഹചര്യത്തിലായിരുന്നു അനിലിന്റെ സന്ദര്‍ശനം.
പത്തനംതിട്ടയില്‍ പി സി ജോര്‍ജിന്റെ അനുഗ്രഹത്തോടെ തന്നെ വിജയിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം അനില്‍ ആന്റണിയുടെ പ്രതികരണം. 'പി സി ജോര്‍ജിനെയും കുടുംബത്തെയും ചെറുപ്പം മുതല്‍ അറിയാം. അദ്ദേഹം എന്റെ അകന്ന ബന്ധുവാണ്. ഷോണ്‍ ജോര്‍ജ് തന്റെ മൂത്ത സഹോദരനെ പോലെയാണ്. ജോര്‍ജിന്റെ ബിജെപി പ്രവേശനം പാര്‍ടിക്ക് ഒരുപാട് ശക്തി പകരുന്നതാണെന്നും അദ്ദേഹത്തിന്റെ ഉള്‍പെടെയുള്ള പ്രവര്‍ത്തനത്തിലൂടെയാകും കേരളത്തില്‍ ബിജെപി നമ്പര്‍ വണ്‍ പാര്‍ടിയാകുന്നതെന്നും അനില്‍ ആന്റണി പറഞ്ഞു.
പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ വിജയം ഉറപ്പാക്കുകയാണ് കേരളത്തെ സംബന്ധിച്ച് അനിവാര്യമായ കാര്യമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം പി സി ജോര്‍ജ് മാധ്യമങ്ങളോടു പ്രതികരിച്ചത്. ബിജെപിയുടെ മുഴുവന്‍ പ്രവര്‍ത്തകരും വളരെ ആത്മാര്‍ഥമായി മുന്നിലുണ്ടാകുമെന്നും ജോര്‍ജ് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ അനില്‍ ആന്റണിയെന്ന് പറഞ്ഞാല്‍ എ കെ ആന്റണിയുടെ മകനാണ്. അതു വലിയ അംഗീകാരമാണെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ ബിജെപി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത് പാര്‍ടി തീരുമാനമാണെന്ന് പറഞ്ഞ ജോര്‍ജ് ഞാന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ചില വട്ടന്മാര്‍ ഇങ്ങനെ പറഞ്ഞോണ്ട് നടന്നാല്‍ ഉത്തരം പറയാന്‍ നേരമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത പോരാട്ടമാണ് നടക്കാന്‍ പോകുന്നത്, നല്ല മത്സരമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
ബിഷപ്പുമാരടക്കം തനിക്കു തന്ന പിന്തുണയ്ക്ക് ഒരു ബ്ലോക് വന്നിട്ടുണ്ടെന്നും അതു മാറ്റാനാണു ശ്രമിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു. ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയവും തനിക്ക് തന്റെ രാഷ്ട്രീയവുമാണെന്ന് പറഞ്ഞ ജോര്‍ജ് കോട്ടയത്ത് തുഷാര്‍ മത്സരിച്ചാല്‍ വിളിച്ചാല്‍ പോകുമെന്നും, വിളിക്കാത്ത സ്ഥലത്ത് പോകില്ലെന്നും വ്യക്തമാക്കി.

Keywords: BJP's LS candidate Anil Antony to meet a miffed PC George today, Kottayam, News, BJP, Politics, Media, Report, LS Candidate, Anil Antony, PC George, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.