Arrested | തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിന്റെ കണ്ണിന് പരുക്കേറ്റ സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Apr 23, 2024, 10:51 IST
കൊല്ലം: (KVARTHA) കുണ്ടറയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ ഡി എ സ്ഥാനാര്‍ഥി ജി കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റ സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബി ജെ പി കുണ്ടറ പഞ്ചായത് സമിതി ജെനറല്‍ സെക്രടറി സനല്‍ പുത്തന്‍വിള (50) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 20നാണ് മുളവനയില്‍ നടന്ന പ്രചാരണത്തിനിടെ കൃഷ്ണകുമാറിന് പരുക്കേറ്റത്. തുടര്‍ന്ന് 21ന് പൊലീസ് തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പരാമര്‍ശിച്ച് സി പി എമ്മിനെ വിമര്‍ശിച്ച് പ്രസംഗിക്കുന്നതിനിടയില്‍ സി പി എം പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചുവെന്ന് കാട്ടി കുണ്ടറ പൊലീസില്‍ കൃഷ്ണകുമാര്‍ പരാതി നല്‍കിയിരുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തന്നെ ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് സനല്‍ പിടിയിലായത്. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

പരുക്കേറ്റ അന്നുതന്നെ കുണ്ടറ റെയില്‍വേ സ്റ്റേഷന് സമീപത്തെ കണ്ണാശുപത്രിയില്‍ എത്തി കൃഷ്ണകുമാര്‍ ചികിത്സ തേടിയിരുന്നു. മൂര്‍ച്ചയുള്ള വസ്തു കൊണ്ടതിനെ തുടര്‍ന്നാണ് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേറ്റതെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചെങ്കിലും കൃഷ്ണകുമാര്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുകയായിരുന്നു.
Keywords: News, Kerala, Kerala-News, Kollam-News, BJP Worker, Arrested, Incident, NDA Candidate, Krishnakumar, Eye, Injury, Election, Campaign, Lok Sabha Election, CPM, Criticism, Police, Accused, Bail, BJP worker arrested in Incident of NDA candidate Krishnakumar's eye injury.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.