Arrest | നിരവധി കേസുകളിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു
Apr 20, 2024, 23:06 IST
കണ്ണൂര്‍: (KVARTHA) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. മട്ടന്നൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വി ജ്യോതിഷിനെതിരെയാണ് (32) കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തിയത്.
കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐപിഎസിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ കൂത്തുപറമ്പ് സബ് ജയിലില്‍ തടവില്‍ കഴിഞ്ഞുവരവെയാണ് മട്ടന്നൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.തുടര്‍ന്ന് പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
Keywords: Kannur, Kannur-News, Kerala, Kerala-News, News,News-Malayalam-News, BJP worker accused in several cases arrested under Kappa charges.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.