SWISS-TOWER 24/07/2023

BJP | മട്ടന്നൂരില്‍ ബിജെപിക്ക് അട്ടിമറി വിജയം; നഗരസഭയില്‍ പുതുതായി അകൗണ്ട് തുറന്നു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയില്‍ ബി ജെ പിയ്ക്ക് അഭിമാന വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12 വോടുകള്‍ക്ക് പാര്‍ടിക്ക് നഷ്ടപ്പെട്ടുപോയ ടൗണ്‍ വാര്‍ഡിലാണ് ബി ജെ പി ഉജ്വലമായ വിജയം കരസ്ഥമാക്കിയത്. 72 വോടാണ് ഭൂരിപക്ഷം. യു ഡി എഫ് രണ്ടാം സ്ഥാനത്ത് വന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ദയനീയമായി മൂന്നാം സ്ഥാനത്താണ്.

വിരമിച്ച ഡെപ്യൂടി സുപ്രണ്ടായ മട്ടന്നൂരിലെ മുതിര്‍ന്ന നേതാവ് എ മധുസൂദനനാണ് വിജയിച്ച ബി ജെ പി സ്ഥാനാര്‍ഥി. മട്ടന്നൂര്‍ നഗരസഭയില്‍ ആദ്യമായാണ് ചരിത്രം കുറിച്ച് ബി ജെ പി വിജയിക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവെച്ച മട്ടന്നൂരിലെ വിജയശില്പികളായ പ്രവര്‍ത്തകരെ പാര്‍ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഭിനന്ദിച്ചു.

BJP | മട്ടന്നൂരില്‍ ബിജെപിക്ക് അട്ടിമറി വിജയം; നഗരസഭയില്‍ പുതുതായി അകൗണ്ട് തുറന്നു

യു ഡി എഫ് സ്ഥാനാര്‍ഥി കെ വി ജയചന്ദ്രന് 323 വോടും സി പി എം സ്വാതന്ത്രന്‍ അമല്‍ മണിക്ക് 103 വോടും ലഭിച്ചു. കണ്ണൂര്‍ കലക്‌ട്രേറ്റിലെ എ സെക്ഷനില്‍ ഡെപ്യൂടി സൂപ്രണ്ടായി ജോലി ചെയ്തതിനുശേഷം വിരമിച്ചയാളാണ് മധുസൂദനന്‍. കഴിഞ്ഞ തവണ കൗണ്‍സിലറായിരുന്ന പ്രശാന്തിന്റെ മരണത്തോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജ അറുപതിനായിരം വോടുകള്‍ക്കാണ് വിജയിച്ചത്. മട്ടന്നൂര്‍ നഗരസഭ ഭരിക്കുന്നതും എല്‍ ഡി എഫാണ്.

Keywords: News, Kerala, Kerala-News, Kannur, Kannur-News, Politics-News, Politics, Party, Political party, Nattannur News, BJP, Won, Municipality, By-election, Vote, BJP won in Mattannur, opened new account municipality.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia