SWISS-TOWER 24/07/2023

Bypass Roadshow | തലശ്ശേരി - മാഹി ബൈപാസ് ഉദ്ഘാടനദിവസം റോഡുഷോയുമായി ബിജെപി, രാഷ്ട്രീയ നേട്ടം കൊയ്യാന്‍ സ്ഥാനാര്‍ഥിയുടെ തുറന്ന വാഹനത്തിലൂടെയുളള പ്രചാരണ ജാഥ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) തലശ്ശേരി - മാഹി ബൈപാസ് റോഡ് ഉദ്ഘാടനത്തില്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബി ജെ പി. ഇതിന്റെ ഭാഗമായി നരേന്ദ്രമോദി സര്‍കാരിന് അഭിവാദ്യമര്‍പിച്ചുകൊണ്ട് ബി ജെ പി കണ്ണൂര്‍ ജില്ലാകമിറ്റിയുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് മുതല്‍ വടക്കുമ്പാട് ടോള്‍ ഗേറ്റ് വരെ റോഡുഷോ സംഘടിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടത്തിയ റോഡുഷോ പരിപാടി എന്‍ ഡി എ കണ്ണൂര്‍ പാര്‍ലമെന്റെ് മണ്ഡലം സ്ഥാനാര്‍ഥി സി രഘുനാഥ് നേതൃത്വം നല്‍കി. ബി ജെ പി ജില്ലാപ്രസിഡന്റ് എന്‍ ഹരിദാസന്‍, നേതാക്കളായ എം സുരേഷ് കുമാര്‍, ബിജു ഏളക്കുഴി, എസ് ഹരീഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടത്തിയത്. നൂറുകണക്കിന് ബൈക്കുകളും മറ്റുവാഹനങ്ങളും റോഡ് ഷോയില്‍ പങ്കെടുത്തു. ജനങ്ങളെ അഭിവാദ്യം ചെയ്താണ് സി രഘുനാഥിന്റെ റോഡ് ഷോ മുന്നേറിയത്.

Bypass Roadshow | തലശ്ശേരി - മാഹി ബൈപാസ് ഉദ്ഘാടനദിവസം റോഡുഷോയുമായി ബിജെപി, രാഷ്ട്രീയ നേട്ടം കൊയ്യാന്‍ സ്ഥാനാര്‍ഥിയുടെ തുറന്ന വാഹനത്തിലൂടെയുളള പ്രചാരണ ജാഥ

എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ജയരാജനും തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ദേശീയപാത ബൈപാസ് യാഥാര്‍ഥ്യമാക്കിയ പിണറായി സര്‍കാരിന് അഭിവാദ്യമര്‍പിച്ചുകൊണ്ട് റോഡ് ഷോ നടത്തിയിരുന്നു.

മുഴപ്പിലങ്ങാട് മുതല്‍ മുക്കാളി വരെ ദേശീയ പാത ആറുവരി ബൈപാസ് യാഥാര്‍ഥ്യമാക്കിയ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍കാരിനും അഭിവാദ്യമര്‍പിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ഫ്ളക്സ് ബോര്‍ഡ് വെച്ചിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വടകര മുക്കാളിയില്‍ നിന്നും ഉദ്ഘാടനദിവസം റോഡ് ഷോ നടത്തി ദേശീയപാത ബൈപാസ് കേന്ദ്രസര്‍കാര്‍ യാഥാര്‍ഥ്യമാക്കിയതിന്റെ സന്തോഷം പ്രകടിപ്പിച്ചു.

Keywords: News, Kerala, Kerala-News, Malayalam-News, BJP, Politics, Party, LDF, Pinarayi Vijayan, Roadshow, Thalassery-Mahi Bypass, Inauguration, Kannur News, BJP with Roadshow on Thalassery-Mahi Bypass Inauguration Day.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia