ആലപ്പുഴയില്‍ സര്‍വകക്ഷിയോഗം ചൊവ്വാഴ്ച 4 മണിക്ക്; ബി ജെ പി പങ്കെടുക്കുമെന്ന് കെ സുരേന്ദ്രന്‍

 


ആലപ്പുഴ: (www.kvartha.com 20.12.2021) ആലപ്പുഴയില്‍ എസ് ഡി പി ഐ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കാനായി ജില്ലാകലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ചൊവ്വാഴ്ച നാലുമണിക്ക്. യോഗത്തില്‍ ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.

ആലപ്പുഴയില്‍ സര്‍വകക്ഷിയോഗം ചൊവ്വാഴ്ച 4 മണിക്ക്; ബി ജെ പി പങ്കെടുക്കുമെന്ന് കെ സുരേന്ദ്രന്‍

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബിജെപി ബഹിഷ്‌ക്കരിച്ച പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച വൈകിട്ട് നടക്കേണ്ടിയിരുന്ന യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്റ്റുമോര്‍ടെം നടപടികള്‍ കഴിഞ്ഞദിവസം തന്നെ നടത്താതെ മനപ്പൂര്‍വം തിങ്കളാഴ്ചത്തേക്ക് മാറ്റിയെന്നുമാണ് ബിജെപിയുടെ ആരോപണം.

അതേസമയം ജില്ലാഭരണകൂടം ഒരു ചടങ്ങായി മാത്രമാണ് സര്‍വകക്ഷി യോഗം വിളിക്കുന്നതെന്നും സമാധാനം പുനസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടത്തിന് ആത്മാര്‍ഥതയില്ലെന്നും ബിജെപി നേതാവ് കെ സോമന്‍ ആരോപിച്ചു.
 
Keywords:  BJP will attend all party meeting over Alappuzha political murder, Alappuzha, News, Politics, BJP, K Surendran, Dead Body, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia