SWISS-TOWER 24/07/2023

Subhash Chand | ബിജെപി-വിശ്വഹിന്ദു പരിഷത് നേതാവ് സുഭാഷ് ചന്ദ് സിപിഎമിലേക്ക്; കേന്ദ്രസര്‍കാര്‍ സ്ഥാനങ്ങള്‍ രാജിവെച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) വിശ്വഹിന്ദു പരിഷത് എറണാകുളം ജില്ലാ പ്രസിഡന്റും അഭിഭാഷകനുമായ എസ് സുഭാഷ്ചന്ദ് സി പി എമിലേയ്ക്ക്. കേരള ഹൈകോടതിയില്‍ കേന്ദ്ര ഗവണ്‍മെന്റിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍ തപസ്യ - തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ആളാണ് സുഭാഷ് ചന്ദ്.

സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പ് ഉള്ളതിനാല്‍ മേല്‍ പറഞ്ഞ എല്ലാ പദവികളും രാജിവച്ചു എന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയത വളരുംതോറും മതേതരത്വം തളരുകയാണ്. ഇങ്ങനെ സംഭവിച്ചാല്‍ ഇന്‍ഡ്യയില്‍ സമാധാന ജീവിതം ഇല്ലാതെയാകും, വര്‍ഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്‍ഡ്യ മാറും. അത് ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും അടിസ്ഥാന കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദപ്രകാരം നിയമാധിഷ്ഠിതമായ ഒരു നടപടി ക്രമത്തിലൂടെ അല്ലാതെ ഏതൊരു വ്യക്തിക്കും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യത്തിനുള്ള അവകാശവും നിഷേധിക്കാന്‍ പാടില്ല. 
Subhash Chand | ബിജെപി-വിശ്വഹിന്ദു പരിഷത് നേതാവ് സുഭാഷ് ചന്ദ് സിപിഎമിലേക്ക്; കേന്ദ്രസര്‍കാര്‍ സ്ഥാനങ്ങള്‍ രാജിവെച്ചു


മതേതരത്വത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന അതോടൊപ്പം തന്നെ സാധാരണക്കാരുടെ പുരോഗതിക്കായി വികസന പദ്ധതികള്‍ ചങ്കൂറ്റത്തോടെ നടപ്പാക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്‍ഡ്യ മാര്‍ക്സിസ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

 
Aster mims 04/11/2022

Keywords: BJP-Vishva Hindu Parishad leader Subhash Chand joins CPM; Resigned from central government positions, Kochi, Politics, CPM, BJP, Resignation, Lawyer, Facebook Post, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia