Suresh Gopi | നടന്‍ സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്നു; കോര്‍ കമിറ്റിയിലെടുക്കാന്‍ തീരുമാനം

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) നടന്‍ സുരേഷ് ഗോപിയെ കോര്‍ കമിറ്റിയിലെടുക്കാന്‍ തീരുമാനമായി. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചു. കോര്‍ കമിറ്റിയിലേക്ക് നിര്‍ദേശിച്ചിരുന്ന ശോഭാ സുരേന്ദ്രനെ ഒഴിവാക്കുകയും ചെയ്തു. 
Aster_MIMS

കഴിഞ്ഞ ദിവസം കോട്ടയത്ത് ബിജെപിയുടെ കോര്‍ കമിറ്റി യോഗവും ഭാരവാഹി യോഗവും ചേര്‍ന്നിരുന്നു. കമിറ്റി യോഗത്തില്‍ ബിജെപിയുടെ കോര്‍ കമിറ്റി വിപുലീകരിക്കുന്നതിനെ സംബന്ധിച്ച ആലോചനകളും മറ്റ് ചര്‍ചകളും നടന്നിരുന്നുവെന്നാണ് റിപോര്‍ട്. 

നിലവില്‍ 11 പേര്‍ അടങ്ങുന്നതാണ് കോര്‍ കമിറ്റി. ഇത് വിപുലീകരിക്കാന്‍ തീരുമാനിച്ചു. അതില്‍ പ്രധാനമായി രണ്ട് പേരുകളാണ് ഉയര്‍ന്നുവന്നത്. സുരേഷ് ഗോപിയുടെ പേരും കോര്‍ കമിറ്റിയില്‍ ഒരു വനിതാ പ്രാതിനിധ്യം ഉണ്ടാകണം എന്നുള്ളതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാ സുരേന്ദ്രന്റെ പേരുമാണ് പരിഗണിച്ചത്.

എന്നാല്‍, സുരേഷ് ഗോപിയുടെ പേരിന് മാത്രമാണ് ദേശീയ നേതൃത്വം അംഗീകാരം നല്‍കിയത്. ശോഭാ സുരേന്ദ്രന്റെ പേരിന് ദേശീയ നേതൃത്വം അംഗീകാരം നല്‍കിയില്ല. ശോഭാ സുരേന്ദ്രന് അംഗീകാരം ലഭിക്കാത്തതിനാല്‍ മറ്റൊരു വനിതാ നേതാവിനെ സംസ്ഥാനത്ത് നിന്ന് തന്നെ പരിഗണിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. 

Suresh Gopi | നടന്‍ സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്നു; കോര്‍ കമിറ്റിയിലെടുക്കാന്‍ തീരുമാനം


ഉത്തരേന്‍ഡ്യയിലൊക്കെ ബിജെപി പരീക്ഷിച്ചതുപോലെ ചലച്ചിത്ര താരങ്ങളുടെ ജനകീയ മുഖം, സുരേഷ് ഗോപിക്കുള്ള സ്വീകാര്യത തുടങ്ങിയവയൊക്കെ ഉപയോഗിക്കാനാണ് പാര്‍ടിയുടെ ശ്രമം. ഒരുപക്ഷെ ഇതാദ്യമാകും പാര്‍ടി ചുമതല വഹിക്കാത്ത വ്യക്തി കോര്‍ കമിറ്റിയില്‍ എത്തുന്നത്. സാധാരണ നടപടികള്‍ മറികടന്നാണ് സിനിമ താരം കൂടിയായ സുരേഷ് ഗോപിക്ക് ഔദ്യോഗിക ചുമതല നല്‍കിയത്. പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രടറിമാരും മാത്രമാണ് ഇതുവരെ കോര്‍ കമിറ്റിയിലേക്ക് എത്തിയിരുന്നത്.

Keywords:  News,Kerala,State,Thiruvananthapuram,Suresh Gopi,Actor,Politics,party,BJP,Top-Headlines, BJP to include Suresh Gopi in core committee
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia