K Surendran | 'കള്ളക്കേസുകള്‍ കൊണ്ട് ബിജെപിയെ തീര്‍ക്കാനാകുമെന്ന് വ്യാമോഹിക്കേണ്ട'; പഴകിയ മരുന്നുകള്‍ വിതരണം ചെയ്ത് ആരോഗ്യമേഖലയില്‍ വലിയ കൊള്ള നടത്തിയിരിക്കുകയാണ് സംസ്ഥാന സര്‍കാരെന്ന് ജാമ്യം ലഭിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് കെ സുരേന്ദ്രന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (KVARTHA) രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ സിപിഎമുകാര്‍ ചമച്ച പച്ചയായ കള്ളക്കേസാണ് മഞ്ചേശ്വരം കേസെന്ന് കോടതിയില്‍ ജാമ്യം ലഭിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഞ്ചേശ്വരം, ബത്തേരി, കൊടകര കേസുകളെല്ലാം കള്ളക്കേസുകളാണെന്ന് കോടതിയില്‍ തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈംബ്രാഞ്ച് രണ്ട് വര്‍ഷം അന്വേഷണം നടത്തി കോടതിയില്‍ സമര്‍പിച്ച കേസാണിത്. പ്രോസിക്യൂഷന്‍ വാദങ്ങളൊന്നും തന്നെ കോടതിയില്‍ നിലനില്‍ക്കില്ല. ചോദ്യം ചെയ്യലിന്റെ ഘട്ടത്തില്‍ പോലും അറസ്റ്റ് ചെയ്യാത്തത് അതുകൊണ്ടാണ്. ഞങ്ങള്‍ അന്വേഷണത്തോട് തുടക്കം മുതലേ സഹകരിച്ച് വരുകയാണ്. ഇപ്പോള്‍ എടുത്തിരിക്കുന്ന കേസുകള്‍ കൊണ്ട് ഞങ്ങളെ തീര്‍ക്കാനാകുമെന്ന് ആരും വിചാരിക്കേണ്ട.

വിടുതല്‍ ഹര്‍ജിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ചാര്‍ജ് ഷീറ്റ് തന്നെ റദ്ദ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. അത് അടുത്ത മാസം 15 ന് കോടതി പരിഗണിക്കുകയാണ്. ഇത് കള്ളക്കേസാണെന്ന് കോടതിയില്‍ തെളിയിക്കാനാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. കേസില്‍ ജാമ്യം ലഭിക്കുമെന്ന് ആദ്യമേ പ്രതീക്ഷിച്ചതാണ്. ജാമ്യം ലഭിക്കില്ലെന്ന് ആരെങ്കിലും വിചാരിച്ചുവെങ്കില്‍ അവര്‍ നിരാശരായെന്ന് മാത്രം. പട്ടികജാതി പീഡന നിയമമൊക്കെ ചുമത്തിയ കേസ് ഒരു കോടതിയിലും നിലനില്‍ക്കില്ലെന്ന് വ്യക്തമായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ ചൂണ്ടികാട്ടി.

നാല് ജില്ലകളിലെ സര്‍കാര്‍ ആശുപത്രികളില്‍ പഴകിയ മരുന്നുകള്‍ വിതരണം ചെയ്ത് അതില്‍ കൊള്ള നടത്തിയിരിക്കുന്ന സംസ്ഥാന സര്‍കാര്‍ ആരോഗ്യമേഖലയില്‍ വലിയ കൊള്ളയാണ് നടത്തിയതെന്നും കാലാവധി കഴിഞ്ഞ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കെ സുരേന്ദ്രന്‍ കുറപ്പെടുത്തി.

എല്ലാ മേഖലയിലും നടക്കുന്ന അഴിമതിക്കെതിരെ ഒക്ടോബര്‍ 30 ന് എന്‍ഡിഎ സെക്രടറിയേറ്റ് ഉപരോധം നടത്തുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉപരോധം ഉദ്ഘാടനം ചെയ്യുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

K Surendran | 'കള്ളക്കേസുകള്‍ കൊണ്ട് ബിജെപിയെ തീര്‍ക്കാനാകുമെന്ന് വ്യാമോഹിക്കേണ്ട'; പഴകിയ മരുന്നുകള്‍ വിതരണം ചെയ്ത് ആരോഗ്യമേഖലയില്‍ വലിയ കൊള്ള നടത്തിയിരിക്കുകയാണ് സംസ്ഥാന സര്‍കാരെന്ന് ജാമ്യം ലഭിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് കെ സുരേന്ദ്രന്‍



Keywords: News, Kerala, Kerala-News, Kasaragod-News, Politics-News, K Surendran, BJP, Politics, Party, CPM, Government, President, Respond, Media, Bail, Manjeshwaram Case, BJP state president K Surendran responded to the media after getting bail in Manjeshwaram case.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script