K Surendran | ഇന്‍ഡ്യ മതരാഷ്ട്രമല്ല ജനാധിപത്യ രാഷ്ട്രമാണെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ഓര്‍ക്കണം; വെള്ളിയാഴ്ചത്തെ ഹര്‍ത്താല്‍ അനാവശ്യം; സര്‍കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ സുരേന്ദ്രന്‍
Sep 22, 2022, 17:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പോപുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന അനാവശ്യ ഹര്‍ത്താലിനെതിരെ സര്‍കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാന്‍ സര്‍കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുരേന്ദ്രന്റെ വാക്കുകള്‍:
തീവ്രവാദ കേസുകളെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. ഇന്‍ഡ്യ മതരാഷ്ട്രമല്ല ജനാധിപത്യ രാഷ്ട്രമാണെന്ന് നേതാക്കള്‍ ഓര്‍ക്കണം. പോപുലര്‍ ഫ്രണ്ട് മുന്‍കാലങ്ങളില്‍ നടത്തിയ ഹര്‍ത്താലുകളെല്ലാം കലാപത്തിലാണ് കലാശിച്ചത്. വാട്‌സ് ആപ് ഹര്‍ത്താല്‍ നടത്തി ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരെ ആക്രമണം നടത്തിയവര്‍ വീണ്ടും നടത്തുന്ന ഹര്‍ത്താലിനെതിരെ കരുതല്‍ നടപടി അനിവാര്യമാണ്.
സമൂഹത്തില്‍ വിഭജനമുണ്ടാക്കാനുള്ള മതതീവ്രവാദികളുടെ നീക്കത്തിനെ തടയിടാന്‍ ആഭ്യന്തരവകുപ്പ് തയാറാകണം. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് മതഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ലഭിക്കുന്നത്. അനാവശ്യ ഹര്‍ത്താലുകള്‍ക്കെതിരെ ഹൈകോടതി ശക്തമായ നിലപാട് എടുത്തിട്ടും സംസ്ഥാന സര്‍കാര്‍ പോപുലര്‍ ഫ്രണ്ടിനോട് മൃദു സമീപനം കാണിക്കുന്നത് വോട് ബാങ്ക് താത്പര്യം മുന്നില്‍ കണ്ടാണ്.
Keywords: BJP State President K Surendran Against Popular Front Harthal, Thiruvananthapuram, News, Poltics, Harthal, BJP, Kerala, K Surendran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.