ചെന്നിത്തല മുസ്ലീം ലീഗില്‍ ചേരണം: ബി.ജെ.പി

 


ചെന്നിത്തല മുസ്ലീം ലീഗില്‍ ചേരണം: ബി.ജെ.പി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മുസ്ലീം ലീഗില്‍ ചേരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍.

അഞ്ചാംമന്ത്രി വിഷയത്തില്‍ ചെന്നിത്തല ലീഗിന്റെ കാലുപിടിച്ചാണ് വിവാദം താല്ക്കാലികമായി അവസാനിപ്പിച്ചത്. ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്ന സ്ഥിതിയാണുള്ളതെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം അഞ്ചാം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ തുടര്‍ന്നുവരുന്ന വാക്പയറ്റ് അവസാനിപ്പിക്കാന്‍ ധാരണയായി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിച്ചു കൊണ്ടു മുസ്ലിം ലീഗ് സ്ഥാപിച്ച പോസ്റ്ററുകള്‍ നീക്കാനും ലീഗ് അണികളോട് നിര്‍ദേശിച്ചിട്ടുണ്ട്. പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ടെന്നും നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി പ്രസ്താവനകള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല അറിയിച്ചു.

Keywords:  Thiruvananthapuram, Kerala, Ramesh Chennithala, Muslim-League, BJP


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia