Protest | പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ വെൻ്റിലേറ്ററിലെന്ന്  സന്ദീപ് വാര്യർ; പരിയാരത്ത് പ്രതിഷേധ മാർച്ച് നടത്തി ബിജെപി 

 
bjp protests against deteriorating condition of pariyaram

Photo: Arranged

ഔഷധിക്ക് സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് മെഡിക്കല്‍ കോളേജ് കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു

കണ്ണൂർ: (KVARTHA) പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശോചനീയാവസ്ഥയാണെന്നാരോപിച്ച് മെഡിക്കല്‍ കോളേജിലേക്ക് ബിജെപി പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന നേതാവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്‌തു. പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ വെൻ്റിലേറ്ററിലാണെന്ന് അദ്ദേഹം ആരോപിച്ചു. 

തളിപ്പറമ്പ്, പയ്യന്നൂര്‍, കല്യാശേരി, മാടായി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഔഷധിക്ക് സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് മെഡിക്കല്‍ കോളേജ് കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു.  ബിപിഎല്‍ വിഭാഗത്തില്‍ പെട്ട എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുക, ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും ക്ഷാമം പരിഹരിക്കുക, കെടുകാര്യസ്ഥതകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം എ.പി ഗംഗാധരന്‍ പ്രസംഗിച്ചു. ബിജു എളക്കുഴി, ശ്രീനാരായണന്‍, പി.ഭാസ്‌ക്കരന്‍, ചെങ്ങുനി രമേശന്‍, പ്രഭാകരന്‍ കടന്നപ്പള്ളി, സി.വി സുമേഷ്, പനക്കീല്‍ ബാലകൃഷ്ണന്‍, മധു മാട്ടൂല്‍, പ്രശാന്ത് ചുള്ളേരി എന്നിവര്‍ നേതൃത്വം നല്‍കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia