ബി.ജെ.പി ഉപരോധം: പി.എസ്.സി പരീക്ഷകള്‍ മാറ്റിയത് ഉദ്യോഗാര്‍ത്ഥികളെ വലച്ചു

 


കാസര്‍കോട്: ബി.ജെ.പി പ്രവര്‍ത്തകരുടെ പി.എസ്.സി ഓഫീസ് ഉപരോധ­ത്തെ തു­ടര്‍­ന്ന് ചോ­ദ്യ­പ്പേ­പ്പ­റു­കള്‍ പ­രീ­ക്ഷാ കേ­ന്ദ്ര­ങ്ങ­ളി­ലേ­ക്ക് യ­ഥാ സമ­യം എ­ത്തി­ക്കാന്‍ ക­ഴി­യാ­ത്തതും ഒ.എം.ആര്‍. ഷീറ്റുകള്‍ വലിച്ചെറിഞ്ഞ് നശി­പ്പി­ക്കു­കയും ചെ­യ്­ത­തു­മൂലം ജില്ലയില്‍ ശനിയാഴ്ച നടത്തേണ്ട പരീക്ഷകള്‍ മാറ്റിയത് പരീക്ഷാര്‍ത്ഥികളെ വലച്ചു. പരീക്ഷകള്‍ മാറ്റിയതറിയാതെ രാവിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടവരാണ് ഏറെ വിഷമിച്ചത്. പരീക്ഷകള്‍ ജില്ലയില്‍ മാത്രമാണ് മാറ്റിയതെങ്കിലും സംസ്ഥാനത്ത് തന്നെ പരീക്ഷകള്‍ മാറ്റിവെച്ചു എന്ന് പ്രചരണം പരന്നതും ആളുകളെ ആശയക്കുഴപ്പത്തിലാക്കി.

പലര്‍ക്കും പരീക്ഷകള്‍ മാറ്റിവെച്ചുവെന്ന വിവരം ശരിയാണോ എന്ന് ഉറപ്പ് വരുത്താന്‍ കഴിയാത്തതും വിഷമമുണ്ടാക്കി. ആദ്യം പരീക്ഷാ ചോദ്യപ്പേപ്പര്‍ തന്നെ പുറത്തായി എന്ന വിവരമാണ് പരന്നത്. എന്നാല്‍ പിന്നീടാണ് ഒ.എം.ആര്‍. ഷീറ്റുകളാണ് പുറത്തായതെന്ന് വ്യക്തമായത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഷീറ്റുകള്‍ കെട്ടുകളോടെ സമരക്കാര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയും കാറ്റില്‍ പറത്തുകയുമായിരുന്നു.

അതിനിടെ സ്ഥലത്തെത്തിയ പോലീസ് ഉ­ദ്യോഗസ്ഥരെ ഓഫീസിലേക്ക് കടക്കുന്നത് സമരക്കാര്‍ തടയുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തു. ജൂനിയര്‍ അസിസ്റ്റന്‍ഡ്, അസിസ്റ്റന്‍ഡ് ഗ്രേഡ്­2, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് പരീക്ഷകളാണ് ശനിയാഴ്ച ജില്ലയില്‍ 27 കേന്ദ്രങ്ങളിലായി നടക്കേണ്ടിയിരുന്നത്.

പി.എസ്.സി. പരീക്ഷകളില്‍ മലയാളം നിര്‍ബന്ധമാക്കിയത് കന്നട ഭാഷക്കാരായ ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ പ്രസ്തുത നിബന്ധന ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഫീസ് ഉപരോധിച്ചത്.

രാവിലെ തന്നെ പി.എസ്.സി ഓഫീസ് പ്രവര്‍ത്തിക്കുന്ന പുലിക്കുന്നിലെ മൂന്നു നില കെട്ടിടം പ്രവര്‍ത്തകര്‍ ഉപരോധിക്കുകയായിരുന്നു. മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ വഴികളിലും കോണിപ്പടികളിലും കുത്തിയിരുന്ന പ്രവര്‍ത്തകര്‍ ജീവനക്കാരെ ഓഫീസിലേക്ക് കടക്കുന്നതും നേരത്തെ കയറിക്കൂടിയ ജീവനക്കാരെ പുറത്തിറങ്ങുന്നതും തടയുകയായിരുന്നു.

അതിനിടെയാണ് ജനലിലൂടെ കയ്യിട്ട് ഒ.എം.ആര്‍ ഷീറ്റുകള്‍ കെട്ടുകളോടെ പുറത്തെടുത്ത് താഴേക്ക് ഇട്ടത്. തുടര്‍ന്ന് പോലീസും പി.എസ്.സി ഓഫീസും ചേര്‍ന്നു നടത്തിയ ചര്‍ചയെ തുടര്‍ന്നാണ് ശനിയാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവെക്കാന്‍ തയ്യാറായത്. ഇതോടെ സമരക്കാര്‍ പ്രകടനമായി പിരിഞ്ഞു പോവുകയും ചെയ്തു.

ബി.ജെ.പി ഉപരോധം: പി.എസ്.സി പരീക്ഷകള്‍ മാറ്റിയത് ഉദ്യോഗാര്‍ത്ഥികളെ വലച്ചു

ബി.ജെ.പി ഉപരോധം: പി.എസ്.സി പരീക്ഷകള്‍ മാറ്റിയത് ഉദ്യോഗാര്‍ത്ഥികളെ വലച്ചു

ബി.ജെ.പി ഉപരോധം: പി.എസ്.സി പരീക്ഷകള്‍ മാറ്റിയത് ഉദ്യോഗാര്‍ത്ഥികളെ വലച്ചു

ബി.ജെ.പി ഉപരോധം: പി.എസ്.സി പരീക്ഷകള്‍ മാറ്റിയത് ഉദ്യോഗാര്‍ത്ഥികളെ വലച്ചു

Related News:
BJP ഉ­പ­രോ­ധം: ചോ­ദ്യ­പ്പേ­പ്പ­റു­കള്‍ എ­ത്തി­ക്കാ­നാ­യില്ല; ജില്ല­യില്‍ PSC പ­രീ­ക്ഷ­കള്‍ മാറ്റി
മലയാ­ളം നിര്‍ബ­ന്ധം: ബി.ജെ.പി. പി.എ­സ്.സി. ഓ­ഫീസ് ഉ­പ­രോ­ധിച്ചു

8 ന് നടക്കുന്ന പി.എസ്.സി. പരീക്ഷകള്‍ ബി.ജെ.പി. തടയും

Photos: Zubair Pallickal

Keywords: PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office, SC office, March, K. Surendran, Adct. Srikanth, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia