മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; എ പി അബ്ദുല്ലക്കുട്ടി ബി ജെ പി സ്ഥാനാര്‍ഥി

 


ന്യൂഡെല്‍ഹി: (www.kvartha.com 08.03.2021) മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥനാര്‍ഥിയായി എ പി അബ്ദുല്ലക്കുട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനാണ് അബ്ദുല്ലക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്നത്. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; എ പി അബ്ദുല്ലക്കുട്ടി  ബി ജെ പി സ്ഥാനാര്‍ഥി
നിയമസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ തിരക്കിലുള്ള എല്‍ ഡി എഫും യു ഡി എഫും ഇതുവരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെയാണ് ബി ജെ പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കളം നിറയുന്നത്.

മുസ്ലീം ലീഗില്‍ അരഡസനോളം നേതാക്കള്‍ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ലക്ഷ്യമിട്ട് രംഗത്തുണ്ട്. എസ് എഫ് ഐ നേതാവ് വി പി സാനുവിനെയാണ് സി പി എം മലപ്പുറത്ത് പരിഗണിക്കുന്നത്. മലപ്പുറം ഉപതെരെഞ്ഞെടുപ്പില്‍ ആത്മാഭിമാന സംരക്ഷണ സമിതി തങ്ങളുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എ പി സാദിഖലി തങ്ങളാണ് ആത്മാഭിമാന സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥി. അധികാരത്തിന് വേണ്ടിയാണ് പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതെന്നാരോപിച്ച് ഒരു വിഭാഗം യുവാക്കള്‍ രൂപീകരിച്ചതാണ് ആത്മാഭിമാന സംരക്ഷണ സമിതി.

2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചത്. സിപിഎം സ്ഥാനാര്‍ഥി വി പി സാനു രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ ഉണ്ണികൃഷ്ണന് 82,332 വോട്ടുകളാണ് ലഭിച്ചത്.

ഉപതെരഞ്ഞെടുപ്പില്‍ പാര്‍ടിയിലെ ന്യൂനപക്ഷ മുഖമായ അബ്ദുള്ളക്കുട്ടിയ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ മണ്ഡലത്തിലെ ഭൂരിപക്ഷമായ മുസ്ലിംവോട്ടുകള്‍ ആകര്‍ഷിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

Keywords:  BJP names AP Abdullakutty as its candidate for Malappuram seat in Lok Sabha by-poll, New Delhi, News, Politics, Assembly Election, By-election, Malappuram, A.P Abdullakutty, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia