ചരിത്രമായി ഒ.രാജഗോപാലിന്റെ സത്യപ്രതിജ്ഞ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.06.2016) ഒ.രാജഗോപാല്‍ ബിജെപിയുടെ ചരിത്രത്തിലെ ആദ്യത്തെ കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ബി ജെ പി അക്കൗണ്ട് തുറക്കാനായെങ്കിലും രാജഗോപാലിനൊപ്പം സഭയില്‍ മറ്റാര്‍ക്കും എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും ആ കുറവ് ബിജെപി ഗാലറിയില്‍ നികത്തി.

സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സാന്നിധ്യം വിഐപി ഗാലറിയിലുണ്ടാ
യിരുന്നു. വി.മുരളീധരന്‍, എ.ആര്‍.ഉമാകാന്തന്‍, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍, സി.ശിവന്‍കുട്ടി, വി.വി.രാജേഷ്, കരമന ജയന്‍, ജെ.ആര്‍.പത്മകുമാര്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ വിസിറ്റേഴ്‌സ് ഗാലറിയിലെത്തി.
ചരിത്രമായി ഒ.രാജഗോപാലിന്റെ സത്യപ്രതിജ്ഞ

കണ്ണൂരില്‍ നിന്നു വിജയയാത്രയായി തന്നെ രാജഗോപാലിനെ തലസ്ഥാനത്തെത്തിച്ച്, അവിടെ സഭയ്ക്കു സമീപം സ്വീകരണം കൂടി നല്‍കിയാണ് അദ്ദേഹത്തെ നിയമസഭയിലേക്ക് ആനയിച്ചത്.

Keywords: Thiruvananthapuram, Kerala, BJP, NDA, Assembly, Pinarayi vijayan, LDF, Government, O Rajagopal, MLA, Sworn, Nemam.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia