SWISS-TOWER 24/07/2023

Easter | പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ ആശംസാ കാര്‍ഡുമായി ബിജെപി നേതാക്കള്‍ ആര്‍ച്ബിഷപിനെ സന്ദര്‍ശിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഈസ്റ്ററിന്റെ ഭാഗമായി ബി ജെ പി നേതാക്കള്‍ തലശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്‌ളാനിക്ക് തലശേരി ബിഷപ് ഹൗസിലെത്തി സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യൊപ്പും ചിത്രവും ആലേഖനം ചെയ്ത ഈസ്റ്റര്‍ ആശംസാ കാര്‍ഡ് ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന് കൈമാറി. 
Aster mims 04/11/2022

ബിഷപിനെ സാധാരണയായി ഇത്തരം വിശേഷ ദിവസങ്ങളില്‍ കാണാറുണ്ടെന്നും അദ്ദേഹം നേരത്തെ നടത്തിയ പ്രസ്താവന വ്യക്തിപരമല്ലെന്നും കേരളത്തിന്റെ പൊതുവികാരമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. 

പിതാവിന്റെ പ്രസ്താവനകളെ ബി ജെ പി ഗൗരവത്തോടെയാണ് കാണുന്നത്. അവരുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള എല്ലാ ശ്രമങ്ങളും എന്‍ ഡി എ സര്‍കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പി കെ കൃഷ്ണദാസ് തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Easter | പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ ആശംസാ കാര്‍ഡുമായി ബിജെപി നേതാക്കള്‍ ആര്‍ച്ബിഷപിനെ സന്ദര്‍ശിച്ചു


ബി ജെ പി അഖിലേന്‍ഡ്യാ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, കെ വി സുമേഷ് എന്നിവര്‍ കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു. 

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോടുകള്‍ ലക്ഷ്യമിട്ട് ബി ജെ പി നേതാക്കള്‍ മത മേലധ്യക്ഷന്‍മാരെ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ചു വരികയാണ്. പ്രധാനമന്ത്രിയുടെ ചിത്രവും ഒപ്പുമുള്ള പതിനായിരം ഈസ്റ്റര്‍ കാര്‍ഡുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ക്രിസ്തീയ ഭവനങ്ങളില്‍ എത്തിച്ചത്.



Keywords:  News, Kerala, Kerala-News, Kannur, Kannur-News, Prime Minister, Greeting, BJP, Lok Sabha, Politics, Vote, Religion, Media, BJP leaders visited Archbishop with greeting card from Prime Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia