Predictions | താനുള്‍പ്പെടെ 25 ബിജെപി എം എല്‍ എമാര്‍ സഭയിലെത്തും; മറ്റുപാര്‍ട്ടികളില്‍ നിന്ന് വമ്പന്‍ സ്രാവുകളും എത്തും; അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരിക്കുമെന്നും ശോഭ സുരേന്ദ്രന്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പാലക്കാട് സ്ഥാനാര്‍ഥിയെ ചൊല്ലി ഒരു കണ്‍ഫ്യൂഷനും പാര്‍ട്ടികത്തില്ല
● പാര്‍ട്ടി ഒരാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതിനൊപ്പം പ്രവര്‍ത്തിക്കുക
● താന്‍ മത്സരിക്കാന്‍ മോഹം വെച്ച് നടക്കുന്ന ആളല്ല
● അമ്മയ്ക്ക് അസുഖമായിട്ട് പോലും പ്രചാരണത്തിനെത്തിയത് തെറ്റായി ചിത്രീകരിക്കപ്പെടും എന്നതിനാല്‍
പാലക്കാട്: (KVARTHA) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചുരുങ്ങിയത് 25 എംഎല്‍എമാരെ എങ്കിലും ബിജെപിക്ക് സൃഷ്ടിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍. അതിനുള്ള ജോലിയിലാണ് താന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനിച്ചാല്‍ ആ 25 പേരില്‍ താനുമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.
ചുരുങ്ങിയത് 25 പേരെ നിയമസഭയുടെ അകത്തെത്തിക്കാനുള്ള ഒരു വലിയ ജോലിയില്‍ ഞാന്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ആ ടീമിനകത്തേക്ക് മറ്റു പാര്‍ട്ടികളില്‍ നിന്ന് വമ്പന്‍ സ്രാവുകളെ ഞങ്ങള്‍ കൊണ്ടുവന്നേക്കും. അത് ഇപ്പോള്‍ പറയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പാലക്കാട് സ്ഥാനാര്‍ഥിയെ ചൊല്ലി ഒരു കണ്‍ഫ്യൂഷനും പാര്‍ട്ടികത്തില്ലെന്നും പാര്‍ട്ടി ഒരാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതിനൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. താന്‍ മത്സരിക്കാന്‍ മോഹം വെച്ച് നടക്കുന്ന ആളല്ല. അമ്മയ്ക്ക് അസുഖമായിട്ട് പോലും ഇവിടെ പ്രചാരണത്തിനെത്തിയത് വന്നില്ലെങ്കില്‍ തെറ്റായി ചിത്രീകരിക്കപ്പെടും എന്നുള്ളത് കൊണ്ടാണെന്നും ശോഭ വ്യക്തമാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകരെ ഇളക്കിമറിക്കാന്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രന് കഴിഞ്ഞിരുന്നു.
#BJPKerala #KeralaElections #SobhaSurendran #Palakkad #NDA #PoliticalShift
