Criticism | 'സന്ദീപ് വാര്യര്‍ എല്ലാ തൊരപ്പന്‍ പണിയും അറിയുന്നയാള്‍, ലക്ഷ്യം മണ്ണാര്‍ക്കാട് സീറ്റ്', രൂക്ഷ വിമര്‍ശനവുമായി ബി ഗോപാലകൃഷ്ണന്‍

 
BJP Leader Slams Sandeep Warrier's Congress Switch
BJP Leader Slams Sandeep Warrier's Congress Switch

Photo Credit: Facebook/ ADV. B.Gopalakrishnan,

● കോണ്‍ഗ്രസിലെ സ്ഥിതിഗതികളെ പരിഹസിക്കുകയും സന്ദീപിന്റെ മാറ്റത്തെ ആക്ഷേപിക്കുകയും ചെയ്തു. 
● അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നീരസങ്ങളും പരിഗണന കിട്ടാതെ വരലും ഒക്കെ ഉണ്ടാകാം.
● മനസ്സില്‍ ആദര്‍ശം ഉള്ളവര്‍ക്ക് അധികാരത്തിന്റെ ആര്‍ത്തിയില്‍ കസേര കിട്ടാത്തതിന് പാര്‍ട്ടിയെയും പ്രവര്‍ത്തകരേയും ഉപേക്ഷിക്കാനാവില്ല.

തിരുവനന്തപുരം: (KVARTHA) കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ്  ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. ഫേസ്ബുകില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍, അദ്ദേഹം കോണ്‍ഗ്രസിലെ സ്ഥിതിഗതികളെ പരിഹസിക്കുകയും സന്ദീപിന്റെ മാറ്റത്തെ ആക്ഷേപിക്കുകയും ചെയ്തു. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നീരസങ്ങളും പരിഗണന കിട്ടാതെ വരലും ഒക്കെ ഉണ്ടാകാം, പക്ഷെ മനസ്സില്‍ ആദര്‍ശം ഉള്ളവര്‍ക്ക് അധികാരത്തിന്റെ ആര്‍ത്തിയില്‍ കസേര കിട്ടാത്തതിന് പാര്‍ട്ടിയെയും പ്രവര്‍ത്തകരേയും ഉപേക്ഷിക്കാനാവില്ലെന്ന് ആദ്ദേഹം കുറിച്ചു.

ജീവിതം മുഴുവന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കസേര ഇല്ല അപ്പോഴാണ് അത്താഴം ഉണ്ണാന്‍ കസേര തപ്പി വാര്യര് കോണ്‍ഗ്രസിലെത്തുന്നത്. പിന്നെ വാര്യര്‍ക്ക് സാധാരണക്കാര്‍ ഇരിക്കുന്ന കസേര പോര ചുരുങ്ങിയത് വി ഡി സതീശന്റെ കസേര എങ്കിലും വേണ്ടിവരും. അതിനുള്ള എല്ലാ തൊരപ്പന്‍ പണിയും അറിയുന്ന ആളാണ് സന്ദീപ് വാര്യര്‍. സരിന്റെ ഒറ്റപ്പാലത്തെ കസേര നോക്കിയാണ് കോണ്‍ഗ്രസില്‍ ചേക്കേറിയതെന്നും ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് ദുര്‍ഭരണം സൈനികരോട് കാട്ടിയ നന്ദികേടിനെതിരെ പടപൊരുതിയ അഭിമാനിയായ സൈനികന്റെ മകനാണ് താന്‍ എന്നായിരുന്നല്ലോ ഇന്നലെ വരെ ഉണ്ടായിരുന്ന വീമ്പ് പറച്ചില്‍. ഒരു കസേരക്ക് വേണ്ടി അച്ഛനെയും ആര്‍എസ്എസ് പ്രചാരകനായിരുന്നു എന്ന് താങ്കള്‍ പറഞ്ഞ അമ്മാവനേയും മറന്നുപോയോ എന്നും അദ്ദേഹം ചോദിച്ചു. സന്ദീപ് വാര്യരുടെ ആദര്‍ശബോധം ആര്‍ത്തിയിലേക്ക് ചുരുങ്ങിയെന്നും ബി ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ഞങ്ങള്‍ ബലിദാനികളെ സ്മരിച്ച് കഷ്ടപ്പെടുന്ന പ്രവര്‍ത്തകരോടൊപ്പം നടന്നും പോസ്റ്റര്‍ ഒട്ടിച്ചും ഞങ്ങളുടെ ആദര്‍ശത്തോടൊപ്പം ജീവിച്ചോളാം. താങ്കള്‍ ചെന്ന് രാജ്യദ്രോഹികളോടൊപ്പം സ്‌നേഹവിരുന്നില്‍ പങ്കെടുത്ത് താങ്കളുടെ ഭാഷയില്‍ ഇറ്റലിക്കാരി മദാമ്മക്ക് ഓശാന പാടൂവെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഗോപാലകൃഷ്ണന്റെ ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'കസേര കിട്ടാത്തതിന് പിണങ്ങി കോണ്‍ഗ്രസ്സില്‍ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായ സന്ദീപ് വാര്യര്‍ കെ.മുരളീധരന്‍ പറഞ്ഞത് ഓര്‍ക്കണമായിരുന്നു...പാലക്കാട് വെച്ച് മുരളീധരന്‍ പറഞ്ഞത് കോണ്‍ഗ്രസ്സില്‍ തന്നെ പ്രശ്‌നമാണ് പിന്നെ അയാള്‍ വന്നിട്ട് എന്ത് കാര്യം എന്നാണ്. ജീവിതം മുഴുവന്‍ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കസേര ഇല്ല അപ്പോഴാണ് അത്താഴം ഉണ്ണാന്‍ കസേര തപ്പി വാര്യര് കോണ്‍ഗ്രസ്സിലെത്തുന്നത്. പിന്നെ വാര്യര്‍ക്ക് സാധാരണക്കാര്‍ ഇരിക്കുന്ന കസേര പോര ചുരുങ്ങിയത് വി ഡി സതീശന്റെ കസേര എങ്കിലും വേണ്ടിവരും. അതിനുള്ള എല്ലാ തൊരപ്പന്‍ പണിയും അറിയുന്ന ആളാണ് സന്ദീപ് വാര്യര്‍: സരിന്റെ ഒറ്റപ്പാലത്തെ കസേര നോക്കിയാണ് കോണ്‍ഗ്രസ്സില്‍ ചേക്കേറിയത്.

തുടക്കം കൊള്ളാം വിഷം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് സ്‌നേഹത്തിന്റെ കടയില്‍ കൂപ്പണ്‍ മേടിക്കാന്‍ കയറി എന്നാണ് അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. എടൊ സന്ദീപ് വാര്യരെ വിഷഫാക്ടറിക്ക് തന്റെ വീട്ടിലെ സ്ഥലം കൊടുത്തിരുന്നുവെന്നും വിഷം വില്‍ക്കാനുള്ള മൊത്തക്കച്ചവടക്കാരനാണ് തന്റെ അമ്മാവനെന്നുമായിരുന്നല്ലൊ ഇന്നലെ വരെ കാച്ചിയത്. കോണ്‍ഗ്രസ്സ് ദുര്‍ഭരണം സൈനികരോട് കാട്ടിയ നന്ദികേടിനെതിരെ പടപൊരുതായ അഭിമാനിയായ സൈനീകന്റെ മകനാണ് താന്‍ എന്നായിരുന്നല്ലൊ ഇന്നലെ വരെ ഉണ്ടായിരുന്ന വീമ്പ് പറച്ചില്‍ 'ഒരു കസേരക്ക് വേണ്ടി അഛനേയും ഞടട പ്രചാരകനായിരുന്നു എന്ന് താങ്കള്‍ പറഞ്ഞ അമ്മാവനേയും താങ്കള്‍ മറന്നു പോയൊ? 

ബി.ജെ.പി യുടെ നാവായിരുന്നു താന്‍ എന്ന് പറഞ്ഞതിനോട് വിയോജിപ്പ്ല്ലങ്കിലും കാലും കയ്യുമായിരുന്നു എന്ന് പറയരുത്. ഒരു കൊടി കെട്ടിയ പാരമ്പര്യമൊ കഷ്ടപ്പാടൊ താങ്കള്‍ ഈ പാര്‍ട്ടിക്ക് വേണ്ടി ചെയ്തിട്ടില്ല'താങ്കള്‍ക്ക് പറ്റിയ പാര്‍ട്ടിയിലേക്ക് തന്നെയാണ് താങ്കള്‍ പോയിരിക്കന്നത്. പക്ഷെ അവിടെ കഷ്ടപ്പെടുന്ന ധാരാളം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുണ്ട്. അവരെ ഓര്‍ത്ത് എനിക്ക് സഹതാപവുമുണ്ട്. പക്ഷെ ബി ജെ പിയില്‍ നിന്ന് താങ്കള്‍ പോയത് നന്നായി.കാരണം ഈ പാര്‍ട്ടിയില്‍ തുടരണമെങ്കില്‍ സഹനം വേണം - ആര്‍ത്തി പാടില്ല' എല്ലാം നഷ്ടപ്പെടുമെന്ന് സ്വയം നിശ്ചയം ചെയ്ത് ഇറങ്ങി തിരിച്ചവരുടെ സംഘടനയാണ് സംഘപരിവാര്‍ അവിടെ കസേരക്ക് സ്ഥാനം ഇല്ല കസേര പോയിട്ട് കിടപ്പാടം ഇല്ലാതെയും കാടക്കാന്‍ കിറപ്പായില്ലാതെയും കഴിയുന്ന പതിനായിരക്കണക്കിന് പാവപ്പെടനിഷ്‌ക്കളങ്കരായ സംഘ പ്രവര്‍ത്തകരുടെ സംഘടനയാണ് ബി.ജെ.പി.അവിടെ താങ്കള്‍ക്ക് തുടരണമെങ്കില്‍ മനസ്സിലെ അധികാരത്തോടുള്ള ആര്‍ത്തി ഇല്ലാതാകണം. 

അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നീരസങ്ങളും പരിഗണന കിട്ടാതെ വരലും ഒക്കെ ഉണ്ടാകാം.പക്ഷെ മനസ്സില്‍ ആദര്‍ശം ഉള്ളവര്‍ക്ക് അധികാരത്തിന്റെ ആര്‍ത്തിയില്‍ കസേര കിട്ടാത്തതിന് പാര്‍ട്ടിയെയും പ്രവര്‍ത്തകരേയും ഉപേക്ഷിക്കാനാവില്ല: അതു കൊണ്ടാണ് ഞാന്‍ പറഞ്ഞത് സ്‌നേഹത്തിന്റെ കടയിലെ അത്താഴ മാ ണ് വാര്യര്‍ക്ക് നല്ലത്. ഇവിടെ ഞങ്ങള്‍ ബലിദാനികളെ സ്മരിച്ച് കഷ്ടപ്പെടുന്ന പ്രവര്‍ത്തകരോടപ്പം നടന്നും പോസ്റ്റര്‍ ഒട്ടിച്ചും ഞങ്ങളുടെ ആദര്‍ശത്തോടപ്പം ജീവിച്ചോളാം. താങ്കള്‍ ചെന്ന് രാജ്യ ദ്രോഹികളോടപ്പം സ്‌നേഹവിരുന്നില്‍ പങ്കെടുത്ത് താങ്കളുടെ ഭാഷയില്‍ ഇറ്റലിക്കാരി മദാമ്മക്ക് ഓശന പാടു: ...'നമസ്‌കാരം നേരില്‍ കാണാതിരിക്കട്ടെ''

#SandeepWarrier #Congress #BJP #KeralaPolitics #IndiaNews #PoliticalSwitch

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia