BJP leader | 'ചലോ, ചലോ'; പാചകവാതക സിലിന്‍ഡറിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും ഉരിയാടാതെ ബിജെപി നേതാവ്

 


ആലുവ: (www.kvartha.com) കഴിഞ്ഞ ഏതാനും ദീവസങ്ങളായി പാചക വാതക- ഇന്ധന വിലകള്‍ വര്‍ധിപ്പിക്കാത്ത കേന്ദ്രസര്‍കാര്‍ ബുധനാഴ്ചയാണ് പാചകവാതക സിലിന്‍ഡറിന്റെ വില കുത്തനെ കൂട്ടിയത്. ഗാര്‍ഹിക സിലിന്‍ഡറിന്റെ വില 50 രൂപയും വാണിജ്യ സിലിന്‍ഡറിന് 351 രൂപയുമാണ് കൂട്ടിയത്. ഇതോടെ 1061 ആയിരുന്ന ഗാര്‍ഹിക സിലിന്‍ഡറിന് 1111 രൂപയായി. 1773 രൂപയായിരുന്ന വാണിജ്യ സിലിന്‍ഡറിന് 2124 രൂപയുമായി.

BJP leader | 'ചലോ, ചലോ'; പാചകവാതക സിലിന്‍ഡറിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും ഉരിയാടാതെ ബിജെപി നേതാവ്

വിലയില്‍ പകച്ചുനില്‍ക്കുമ്പോഴാണ് കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയനേതാവ് പ്രകാശ് ജാവ്‌ദേകര്‍ ആലുവയിലെത്തിയത്. പാചകവാതക സിലിന്‍ഡറിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി 'ചലോ, ചലോ... (പോകാം പോകാം)' എന്നായിരുന്നു.

ആലുവയില്‍ ന്യൂനപക്ഷമോര്‍ച പരിപാടിക്കെത്തിയതായിരുന്നു കേരള പ്രഭാരിയായ ജാവ്‌ദേകര്‍. ആദ്യം ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി മുന്നോട്ട് നീങ്ങിയ ജാവ്‌ദേകര്‍ പിന്നീട് തിരിച്ചു വന്നു. ഗാസ് വിലയെകുറിച്ച് വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചു. 'മോദി സര്‍കാര്‍ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറച്ചിരുന്നു. എന്നാല്‍, കേരളത്തിലെ ഇടതുസര്‍കാര്‍ വാറ്റ് കുറക്കാതെ രണ്ടു രൂപ കൂട്ടുകയാണ് ചെയ്തത്. ഇത് ജനവിരുദ്ധ നടപടിയാണ്' എന്നായിരുന്നു അപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി.

എന്നിട്ടും ഗാസിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. പെട്രോളിനെ കുറിച്ചല്ല, ഗാസ് വില കൂട്ടിയതിനെകുറിച്ചാണ് ചോദ്യമെന്ന് മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും പറഞ്ഞപ്പോഴാണ് 'ചലോ, ചലോ' എന്ന് പറഞ്ഞ് പിന്തിരിഞ്ഞുപോയത്.

എണ്ണ കംപനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ വില ബുധനാഴ്ച മുതല്‍ നിലവില്‍ വന്നു. സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. വാണിജ്യ സിലിന്‍ഡറിന് വിലകൂട്ടിയത് ഹോടെലുകളിലും ബേകറികളിലും ഭക്ഷണവസ്തുക്കളുടെ വിലവര്‍ധിക്കാന്‍ ഇടയാക്കിയേക്കും. ഇത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കും.

Keywords: BJP leader Prakash Javadekar kept silent about gas price hike, Aluva, News, Politics, BJP, Increased, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia