PK Krishnadas | ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും നടപ്പിലാക്കിയത് തീവ്രവാദ കൺസോർഷ്യത്തിൻ്റെ അജൻഡയെന്ന് പി കെ കൃഷ്ണദാസ്; 'നാളിതുവരെ കാണാത്ത മുസ്ലിം മതവികാരം ആളിക്കത്തിക്കാനുള്ള മത്സരമാണ് ഇത്തവണയുണ്ടായത്'

 


കണ്ണൂർ: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പിൽ തീവ്രവാദ സംഘടനകളുടെ കൺസോർഷ്യം ഇരുമുന്നണികളെയും വീതം വെച്ചെടുത്തുവെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. ഈ പ്രാവശ്യം നാളിതുവരെ കേരളം കാണാത്ത മുസ്ലിം മതവികാരം ആളിക്കത്തിക്കാനുള്ള മത്സരമാണ് എൽഡിഎഫും യുഡിഎഫും സംസ്ഥാനത്ത് നടത്തിയത്. മതതീവ്രവാദ സംഘടനകളെ രണ്ടു മുന്നണികളും വീതം വെച്ചെടുത്തു. നിരോധിക്കപ്പെട്ട പിഎഫ്ഐയും എസ് ഡി പി ഐയും യുഡിഎഫ് പക്ഷത്താണെങ്കിൽ പിഡിപി എൽഡിഎഫ് പക്ഷത്തായിരുന്നു.
  
PK Krishnadas | ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും നടപ്പിലാക്കിയത് തീവ്രവാദ കൺസോർഷ്യത്തിൻ്റെ അജൻഡയെന്ന് പി കെ കൃഷ്ണദാസ്; 'നാളിതുവരെ കാണാത്ത മുസ്ലിം മതവികാരം ആളിക്കത്തിക്കാനുള്ള മത്സരമാണ് ഇത്തവണയുണ്ടായത്'

നമ്മൾ സാധാരണ നോക്കുന്ന സമയത്ത് എൽഡിഎഫും യുഡിഎഫും മതതീവ്രവാദ സംഘടനകളെ വീതം വെച്ചെടുത്തുവെന്ന് തോന്നാമെങ്കിലും സത്യത്തിൽ പിഎഫ്ഐ, എസ്.ഡി.പി.ഐ, സോളിഡാരിറ്റി , ജമാഅത്തെ ഇസ്ലാമി, പി.ഡി.പി എന്നീ സംഘടനകളുടെ കൺസോർഷ്യം അതു എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും വീതം വച്ചെടുക്കുകയാണ് ചെയ്തത്. ഈ തീവ്രവാദ സംഘടനകളുടെ കൺസോർഷ്യം ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫിനൊപ്പവും ചില മണ്ഡലങ്ങളിൽ യു.ഡി.എഫിനൊപ്പവുമായിരുന്നു. ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഇവരെ ഒരുമിച്ചു കൊണ്ടുവരാൻ തീവ്രവാദസംഘടനകളുടെ കൺസോർഷ്യത്തിന് സാധിക്കുന്നുണ്ട്.

മതതീവ്രവാദ സംഘടനകളാണ് എൽ.ഡി.എഫിൻ്റെയും യു.ഡി.എഫിൻ്റെയും പ്രചരണ അജൻഡ നിശ്ചയിച്ചത്. തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ നടത്തേണ്ട പ്രചരണം അതു എൽ.ഡിഎഫിനെ കൊണ്ടും യു.ഡി.എഫിനെ കൊണ്ടും നടത്തിച്ചു. എൽ.ഡി.എഫും യു.ഡി.എഫും പരമ്പരാഗതമായ വോട്ടുകൾ നഷ്ടമാകുന്ന ഭയത്താൽ മുസ്ലിം വോട്ടുകൾ കൈവശപ്പെടുത്താനുള്ള മത്സരമാണ് നടത്തിയത്. ആ മത്സരത്തെ നേരത്തെ നോക്കി കണ്ട തീവ്രവാദ സംഘടനകൾ അവരുടെ അജൻഡ ഇരുമുന്നണികൾക്കും നൽകി. തീവ്രവാദ സംഘടനകളെ സംബന്ധിച്ചു അവർക്ക് കേരളത്തിൽ മതവികാരം ആളിക്കത്തിക്കണം. അവർക്ക് വളർന്ന് പന്തലിക്കാനും മതവികാരം ആളിക്കത്തിക്കണം. അതിൽ നിന്നാണ് അവർ വളർന്നു വരേണ്ടത്.

  

പി.എഫ്.ഐ നിരോധിക്കപ്പെട്ട സംഘടനയാണ് പക്ഷെ അവർക്ക് പ്രവർത്തിക്കാൻ തടസമുണ്ട്. അതിനാലാണ് അവരുടെ അജൻഡ ഇരുമുന്നണികളിലുടെയും നടപ്പിലാക്കാൻ ശ്രമിച്ചത്. സാധാരണ കേരളത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമെന്താണ്. എൽ.ഡി.എഫിന് എട്ടുവർഷത്തെ ഭരണനേട്ടങ്ങളും കോൺഗ്രസ് 2004 മുതൽ ഭരിച്ചിരുന്ന കാലത്തെ ഭരണനേട്ടങ്ങളാണ് പറയേണ്ടിയിരുന്നത്. ഞങ്ങൾ കഴിഞ്ഞ പത്തു വർഷത്തെ വികസന നേട്ടങ്ങളാണ് ജനങ്ങളോട് പറഞ്ഞത്. എന്നാൽ ഇരു മുന്നണികളും വിഭാഗീയതയുടെയും വിദ്വേഷത്തിൻ്റെയും പ്രചരണമാണ് നടത്തിയത്. എൽ.ഡി.എഫിൻ്റെയും യു.ഡി.എഫിൻ്റെയും അജൻഡ നിശ്ചയിക്കുന്നത് മതതീവ്രവാദ സംഘടനകളായി മാറിയിരിക്കുന്നുവെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

Keywords:  News, News-Malayalam-News, Kerala, Politics, BJP leader PK Krishnadas slams LDF and UDF.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia