N Haridas | ജെമിനി ശങ്കരന്‍ ലോകത്തിന് കണ്ണൂരിന്റെ സംഭാവനയെന്ന് ബിജെപി നേതാവ് എന്‍ ഹരിദാസ്
Apr 24, 2023, 22:08 IST
കണ്ണൂര്‍: (www.kvartha.com) സര്‍കസ് കുലപതിയായ ജെമിനി ശങ്കരന്റെ നിര്യാണത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് അനുശോചിച്ചു. സര്‍കസിനെ ലോക നിലവാരത്തിലെത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പില്‍ ഹരിദാസ് പറഞ്ഞു. ലോകത്തിന് കണ്ണൂരിന്റെ സംഭാവനയാണ് അദ്ദേഹം. ലോകത്ത് സര്‍കസിന്റെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ ഒരിക്കലും കുറച്ച് കാണാനാവില്ല.
ഇന്‍ഡ്യയില്‍ തന്നെ ഏറ്റവും പ്രായം കൂടിയ സര്‍കസ് കലാകാരനും സ്ഥാപകനുമാണ് ജെമിനി ശങ്കരന്‍. സര്‍കസുമായി ബന്ധപ്പെട്ട് അദ്ദേഹം ലോകം മുഴുവന്‍ സഞ്ചരിച്ചു. സര്‍കസ് മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് ലോകത്തിന്റെ നാനാഭാഗത്തു നിന്ന് അദ്ദേഹത്തെ നിരവധി ബഹുമതികള്‍ തേടിയെത്തി.
മികച്ച സര്‍കസ് കലാകാരന്‍ എന്നതിലുപരി നന്മയുള്ള വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏത് സാഹചര്യത്തിലും ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജെമിനി ശങ്കരന്റെ വേര്‍പാട് കണ്ണൂരിന് തീരാനഷ്ടമാണെന്നും ഹരിദാസ് പറഞ്ഞു.
മികച്ച സര്‍കസ് കലാകാരന്‍ എന്നതിലുപരി നന്മയുള്ള വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏത് സാഹചര്യത്തിലും ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജെമിനി ശങ്കരന്റെ വേര്‍പാട് കണ്ണൂരിന് തീരാനഷ്ടമാണെന്നും ഹരിദാസ് പറഞ്ഞു.
Keywords: BJP leader N Haridas says Gemini Shankaran is Kannur's contribution to the world, Kannur, News, Circus, Obituary, Death, Gemini Shankaran, Award, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.