ബി ജെ പി നേതാവ് കെ നാരായണൻ മാസ്റ്റർ നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ

 


സൂപ്പി വാണിമേൽ

കൊച്ചി: (www.kvartha.com 31.12.2021) കൊച്ചി ആസ്ഥാനമായ നാളികേര വികസന ബോർഡ് വൈസ് ചെയർമാനായി കേരളത്തിൽ നിന്നുള്ള കേര കർഷക പ്രതിനിധി കെ നാരായണൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ബി ജെ പി മലപ്പുറം ജില്ല പ്രസിഡണ്ടായിരുന്ന ഇദ്ദേഹം നിലവിൽ പാർടി സംസ്ഥാന കമിറ്റി അംഗമാണ്. മലപ്പുറം ജില്ലയിലെ ഒഴൂർ എ എം യു പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ: ഷീബ. മക്കൾ: ഡോ. വിവേക്, ഡോ. ആതിര.
               
ബി ജെ പി നേതാവ് കെ നാരായണൻ മാസ്റ്റർ നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ

രജ്ബിർ സിങ് പൻവർ, ഐ എഫ് എസ് ചെയർമാനായ 24 അംഗ ബോർഡിൽ കേരളത്തിൽ നിന്ന് ആറു പേർ കൂടിയുണ്ട്.

കാസർകോട് സി പി സി ആർ ഐ ഡയറക്ടർ ഡോ. അനിത കരുൺ, കയർ ബോർഡ് ചെയർമാൻ ഡി കുപ്പുരമു, ബി ജെ പി എം പി സുരേഷ് ഗോപി, കൊച്ചി സെൻട്രൽ എക്സൈസ്-കസ്റ്റംസ് പ്രിൻസിപൽ കമീഷനർ മനീഷ് കുമാർ, ഐ ആർ എസ്, കേരള കാർഷികോല്പാദന കമീഷനർ ഡോ. ദേവേന്ദ്ര കുമാർ സിങ്, ഐ എ എസ്, ബി ജെ പി മുൻ കോഴിക്കോട് ജില്ല പ്രസിഡണ്ട് പി ലഘുനാഥ് എന്നിവരാണിത്.

Keywords:  Kerala, News, Kochi, BJP, President, School, Malappuram, Kasaragod, Vice chairman, Kozhikode, District, Excise customs, Commisioner, CPCRI director,  BJP leader K Narayanan Master selected as Vice Chairman of the  Coconut Development Board. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia