B Gopalakrishnan | ബി ജെ പി യുടെ വോട് നോക്കി കോടിയേരി ജാമ്യമെടുക്കേണ്ടതില്ലെന്ന് അഡ്വ. ബി ഗോപാലകൃഷ്ണന്‍
Jun 2, 2022, 17:23 IST
കൊച്ചി: (www.kvartha.com) തൃക്കാക്കരയില്‍ ബി ജെ പി യുടെ വോട് നോക്കി കോടിയേരി ജാമ്യമെടുക്കേണ്ടതില്ലെന്ന് ബി ജെ പി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ബി ജെ പിയുടെ വോട് കണക്കാക്കി ഇടത് വലത് മുന്നണികള്‍ ജാമ്യം എടുക്കുന്നത് രാഷ്ട്രീയ അപചയമാണെന്നും അദ്ദേഹം പരിഹസിച്ചു.
ബി ജെ പിയുടെ വോട് ബി ജെ പിക്കു തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കരയില്‍ 16,000 വോടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കിട്ടിയത്. അതാണ് ബി ജെ പിയുടെ അടിസ്ഥാന വോട്. ഡൊമിനിക് പ്രസന്റേഷനും കെവി തോമസും സി പി എമുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട്. എങ്ങനേയും ജയിക്കാന്‍ വേണ്ടി തീവ്രവാദികളുമായി സന്ധിചെയ്യാനും ഇടത് വലത് മുന്നണികള്‍ ശ്രമിച്ചിട്ടുണ്ട്. പിസി ജോര്‍ജിനെതിരെയുള്ള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി ജെ പിയുടെ മുഖ്യ രാഷ്ട്രീയ ശത്രു സിപിഎം അല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആര് ജയിക്കണമെന്നോ ആര് തോല്‍ക്കണമെന്നോ പാര്‍ടി ചിന്തിക്കുന്നില്ലെന്നും വ്യക്തമാക്കി. കരുത്താര്‍ജിച്ച് ക്രമേണ ജയത്തിലേക്ക് കയറുകയാണ് പാര്‍ടിയുടെ ലക്ഷ്യം. അത് ഭാരതം മുഴുവന്‍ നടന്നതും നാളെ കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതുമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Keywords: BJP leader B Gopalakrishnan about Thrikkakara by-election, Kochi, News, Politics, By-election, BJP, CPM, Kodiyeri Balakrishnan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.