ബി ജെ പി പൊതുയോഗം ബഹിഷ്‌കരണമെന്ന് സന്ദേശം: വ്യാപാരി നേതാവ് അറസ്റ്റില്‍

 


താമരശ്ശേരി: (www.kvartha.com 21.02.2020) ബി ജെ പി യുടെ പൗരത്വ വിശദീകരണ പൊതുയോഗം ബഹിഷ്‌കരിക്കണമെന്ന സന്ദേശം സുഹൃത്തിന് കൈമാറിയ വ്യാപാരി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ്ങ് പ്രസിഡന്റ് ഷമീറിനെയാണ് ബി ജെ പി നേതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 30 ന് ബി ജെ പി താമരശ്ശേരിയില്‍ നടത്തിയ പൗരത്വ വിശദീകരണ യോഗം ബഹിഷ്‌കരിക്കണമെന്ന സന്ദേശമാണ് സുഹൃത്തിന് അയച്ചു കൊടുത്തത്. സുഹൃത്ത് വ്യാപാരി ഗ്രൂപ്പില്‍ ഈ സന്ദേശം ഷെയര്‍ ചെയ്തിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം ബി ജെ പി നേതാവ് ഗിരീഷ് തേവള്ളി നല്‍കിയ പരാതിയിലാണ് ഷമീറിന്റെ അറസ്റ്റ്.

ബി ജെ പി പൊതുയോഗം ബഹിഷ്‌കരണമെന്ന് സന്ദേശം: വ്യാപാരി നേതാവ് അറസ്റ്റില്‍

ബി ജെ പി യുടെ പരിപാടി ബഹിഷ്‌കരിക്കണമെന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ സ്വമേധയ കേസ് എടുത്തതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഐ പി സി 153 പ്രകാരം കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് കേസ് എടുത്തത്. എന്നാല്‍ ബി ജെ പി നേതാവിന്റെ പരാതിയിലാണ് കേസ് എടുത്തതെന്ന് ഇപ്പോഴാണ് പുറത്തറിഞ്ഞ് . ഷമീറിനെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

Keywords:  BJP leader arrested for immoral activities, News, friend, Police, Arrested, BJP, Message, Complaint, Case, Bail plea, Bail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia