Leadership Meeting | ബിജെപി കോഴിക്കോട് മേഖല നേതൃ യോഗത്തിന് തുടക്കമായി; കേരളം കടന്നു പോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെയെന്ന് പി കെ കൃഷ്ണദാസ്
Jan 7, 2023, 10:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ബിജെപി കോഴിക്കോട് മേഖല നേതൃ യോഗത്തിന് കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ തുടക്കമായി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേരളം കടന്നു പോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെയാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കൃഷ്ണദാസ് പറഞ്ഞു.
ഏറ്റവും ഒടുവില്‍ ഭരണഘടനയെ വെല്ലുവിളിച്ച സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള പുനഃപ്രവേശനമടക്കം ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സജി ചെറിയാനെ തിരിച്ചെടുത്തതിന് പിന്നില്‍ വലിയ അജണ്ടയുണ്ട്. സജി ചെറിയാന് ഭരണഘടനയെ പരസ്യമായി അവഹേളിക്കുകയായിരുന്നു. ഭരണഘടനാ വിരുദ്ധ പ്രസംഗമായിരുന്നു നടത്തിയത്.
അദ്ദേഹത്തെ തിരിച്ചെടുക്കുക വഴി ഭരണഘടനാ വിരുദ്ധതി എല്‍ഡിഎഫ് സര്കാരിന്റെയും സിപിഎമിന്റെയും ഔദ്യോഗിക നിലപാടാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ഭരണഘടനാ വിരുദ്ധത ദേശവിരുദ്ധതയാണ്. കേരളത്തില്‍ ഇത് കുറ്റകൃത്യമല്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇത് അപകടകരമായ സാഹചര്യമാണ്. ദേശ വിരുദ്ധതയുടെ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് സിപിഎമിന്റെ ലക്ഷ്യം.
മുജാഹിദ് സമ്മേളനത്തില്‍ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിയുമടക്കമുളളവര് പ്രസംഗത്തിലൂടെ വിഭജനത്തിന്റെ വിത്ത് പാകുകയായിരുന്നു. മുസ്ലീങ്ങളെ ഭാരതം അവഗണിക്കുന്നുവെന്ന പച്ചക്കളളം പടച്ചു വിടുകയായിരുന്നു. എന്നാല്‍ ഭാരത്തിലെ മുസ്ലീം ജനവിഭാഗം ലോകത്തെ മറ്റൊരിടത്തേക്കാളും സുരക്ഷിതരാണെന്ന് എം പി അഹമ്മദ് പ്രഖ്യാപിച്ചതോടെ കുപ്രചാരണങ്ങള്‍ അസ്ഥാനത്തായി.
കോഴിക്കോട് നടക്കുന്ന കൗമാര കലാ മഹോത്സവത്തെ പോലും ഭക്ഷണത്തിലെ മതപരമായ വിഭജന ചര്ചയ്ക്കുളള വേദിയാക്കുകയാണ് സര്‍കാര്‍. എല്ലാതലത്തിലും കേരളത്തില്‍ മതവിഭജനം ഉണ്ടാക്കി മുസ്ലീം മതവിഭാഗത്തെ കൂടെ നിര്‍ത്താനും വര്‍ഗീയ കലാപമുണ്ടാക്കാനുമുളള നീക്കമാണ് സിപിഎമും ഭരണകൂടവും നടത്തുന്നത്. വര്‍ഗ സംഘര്‍ഷത്തിലൂടെ മാത്രം നിലനില്പുളള കമ്യൂണിസ്റ്റുകള്‍ വര്‍ഗ സംഘര്‍ഷത്തിന് പകരം വര്‍ഗീയ സംഘര്‍ഷത്തിലൂടെ നിലനില്പിന് ശ്രമിക്കുകയാണ്. കേരളം കൂടി നഷ്ടപ്പെട്ടാല്‍ പാര്യി ചരിത്രത്തിന്റെ ഭാഗമാകും. രാജ്യത്തുനിന്നും തുടച്ച് നീക്കപ്പെടുമെന്ന ബോധ്യത്താല്‍ പിടിച്ചു നില്ക്കാന് സിപിഎം എന്തും ചെയ്യുന്ന സ്ഥിതിയാണ്. അധികാരം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്ന് അനുദിനം തെളിയിക്കുകയാണ്.
സിപിഎമിന്റെ മുഴുവന്‍ നേതാക്കളുടേയും സ്വത്ത് വിവരം അന്വേഷിക്കണം. പാര്‍ടി നേതാക്കള്‍ ചേര്‍ന്ന് പുതിയ മുതലാളി വര്‍ഗം രൂപപ്പെട്ടു വരികയാണ്. എല്‍ഡിഎഫും യുഡിഎഫും സമന്വയത്തിന്റെ പാതയിലാണ്. ഒരേ ചേരിയിലാണ് ഇരുപക്ഷവും. ഒരു ഭാഗത്ത് വികസനവും ദേശസ്നേഹവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ബിജെപിയും മറുവശത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളും ദേശവിരുദ്ധതയും മുഖമുദ്രയാക്കിയ ഇടത്-വലത് മുന്നണികളുമാണ് കേരളത്തിലുളളത്.
നരേന്ദ്രമോദി സര്‍കാര്‍ രാജ്യത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. നൂറുകണക്കിന് പദ്ധതികളും പണവുമാണ് കേന്ദ്ര സര്‍കാര്‍ കേരളത്തിന് നല്‍കിയത്. കാലിയായ ഖജനാവുമായി സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് പല കാര്യത്തിലും ഒന്നാമതാണെന്ന് കളളപ്രചാരണം നടത്തുകയാണെന്നും ഇത് തുറന്ന് കാട്ടപ്പെടേണ്ടതുണ്ട്. അങ്ങനെ ചെയ്താല്‍ ജനം ബിജെപിയോടൊപ്പം വരുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മേഖലാ പ്രസിഡന്റ് ടി പി ജയചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജെനറല്‍ സെക്രടറി എം ടി രമേശ്, വൈസ് പ്രസിഡന്റ് വി വി രാജന്, സെക്രടറിമാരായ കെ രഞ്ജിത്ത്, അഡ്വ. കെ ശ്രീകാന്ത്, ദേശീയ സമിതിയംഗങ്ങളായ കെ പി ശ്രീശന്, എ ദാമോദരന്‍, പി കെ വേലായുധന്, പ്രമീള സി നായിക്, ഒബിസി മോര്‍ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്, മേഖല ജെനറല്‍ സെക്രടറി കെ കെ വിനോദ് കുമാര്‍, കണ്ണൂര്‍ ജില്ല പ്രസിഡന്റ് എന്‍ ഹരിദാസ്, കാസര്‍കോട് ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്, വയനാട് ജില്ലാ പ്രസിഡന്റ് കെ വി മധു, സംസ്ഥാന സമിതിയംഗം നാരായണന് എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ല പ്രസിഡന്റ് എന്‍ ഹരിദാസ് സ്വാഗതം പറഞ്ഞു.
Keywords: News,Kerala,State,Kannur,Top-Headlines,Meeting,Politics,party,Criticism, BJP,LDF,UDF,Narendra Modi,Pinarayi-Vijayan, BJP Kozhikode regional leadership meeting started
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

