വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വത്തിനു ഭയം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.10.2015) എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാറിനെയും മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പു നേരിട്ടാല്‍ ബിജെപിയോടൊപ്പം നില്‍ക്കുന്ന ഈഴവരല്ലാത്ത ഹിന്ദുക്കള്‍ പിന്മാറുമെന്ന് സംസ്ഥാന നേതൃത്വത്തിനു ഭയം. സംസ്ഥാനത്ത് ബിജെപിയുടെ കൂടെ നില്‍ക്കുന്നവരിലേറെയും നായര്‍ സമുദായത്തില്‍ നിന്നുള്ളവരാണ്.

കേരളത്തിലെ നായര്‍-ഈഴവ ബന്ധം പുറമേ സൗഹാര്‍ദ്ദപരമാണെന്നു തോന്നാമെങ്കിലും അകമേ വലിയ അകല്‍ച്ച നിലനില്‍ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇത്. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഈഴവരില്‍ ഒരു വിഭാഗത്തിന്റെ മാത്രം പിന്തുണ കിട്ടുകയും പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളും പുതുതായി കിട്ടാനിടയുള്ള വോട്ടുകളില്‍ വലിയൊരു ഭാഗവും നഷ്ടപ്പെടുകയും ചെയ്യുമെന്ന് കേന്ദ്ര നേതൃത്വത്തെ കേരള നേതൃത്വം അറിയിക്കുമെന്നാണു വിവരം.

മാത്രമല്ല, തുഷാര്‍ വെള്ളാപ്പള്ളിയെ ഏതെങ്കിലും സംസ്ഥാനത്തുനിന്ന് രാജ്യസഭാംഗമാക്കി കേന്ദ്ര മന്ത്രിയാക്കാനുള്ള ആലോചന കേരളത്തിലെ ബിജെപി നേതാക്കളോടു ചെയ്യുന്ന അനീതിയാണെന്ന വികാരവുമുണ്ട്. പാര്‍ട്ടിക്കു വേണ്ടി പല തെരഞ്ഞെടുപ്പുകളിലും നിര്‍ണായക മല്‍സരം നടത്തിയ പ്രമുഖ നേതാവ് ഒ രാജഗോപാല്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ സി കെ പത്മനാഭന്‍, പി എസ് ശ്രീധരന്‍ പിള്ള, പി കെ കൃഷ്ണദാസ് എന്നിവരെ യാതൊരു സ്ഥാനങ്ങളിലും നിയമിക്കാത്ത കേന്ദ്ര നേതൃത്വം വെള്ളാപ്പള്ളിക്കും മകനും വേണ്ടി നടത്തുന്ന ഇടപെടലുകളിലെ അതൃപ്തി കേരള നേതൃത്വത്തിലും വലിയൊരു വിഭാഗം അണികളിലും ശക്തമായി നുരഞ്ഞു പൊന്തുകയാണ്.

വെള്ളാപ്പള്ളി നടേശന് കേരള സമൂഹത്തില്‍ മികച്ച പ്രതിഛായയില്ലെന്നും ഈഴവ സമുദായം ഒന്നടങ്കം അദ്ദേഹത്തിനൊപ്പമല്ലെന്നും സംസ്ഥാന ബിജെപി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആര്‍എസ്എസ് സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം നേതാക്കള്‍ ഇതിനു വിരുദ്ധമായ ചിത്രമാണത്രേ കേന്ദ്ര നേതൃത്വത്തിനു നല്‍കിയിരിക്കുന്നത്. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളുടെ വോട്ടുകളില്‍ വലിയൊരു വിഭാഗം സമാഹരിക്കാമെന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടുന്നത്.

അതിനിടെ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ പൂര്‍ണമായും അവഗണിച്ച്
വെള്ളാപ്പള്ളിയുമായുള്ള നീക്കുപോക്കുകള്‍ നടത്തുന്നതിലെ അമര്‍ഷവും ശക്തമാണ്. അമിത് ഷാ കഴിഞ്ഞ ദിവസം വള്ളിക്കാവില്‍ അമൃതാനന്ദ മയിയുടെ മഠം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുരളീധരനെ മാറ്റിനിര്‍ത്തിയായിരുന്നു ഇത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി വെള്ളാപ്പള്ളിയും കുടുംബവും നടത്തിയ കൂടിക്കാഴ്ചയിലും അമിത് ഷാ മാത്രമാണുണ്ടായിരുന്നത്. ഇതെല്ലാം ചേര്‍ന്ന അമര്‍ഷവും ബിജെപി വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ അമിത് ഷായുടെയും ആര്‍എസ്എസിന്റെയും തീരുമാനങ്ങള്‍ക്കനുസരിച്ചു മാത്രമാണ് ഇപ്പോഴത്തെ നീക്കങ്ങളെല്ലാം.

വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വത്തിനു ഭയം

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script