Criticized | അക്രമ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് ഇനിയെങ്കിലും സിപിഎം മനസിലാക്കണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്


ഇരുന്നൂറോളം സിപിഎം പ്രവര്‍ത്തകര്‍ രാത്രിയില്‍ സംഘടിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി നടത്തിയെന്ന് ആരോപണം
കരിവളളൂര്‍ പഞ്ചായതില്‍ ഒരു ബൂതില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു
ലോക് സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കോട്ടകളില്‍ ബിജെപി നടത്തിയത് വലിയ മുന്നേറ്റം
കണ്ണൂര്‍: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ പാര്‍ടി വോടുകള്‍ നഷ്ടമായതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഎം കണ്ണൂരില്‍ അക്രമത്തിലേക്ക് നീങ്ങുന്നതെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസന്‍ കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം ബിജെപി പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണന്റെ വീട് വളഞ്ഞ് പാര്‍ടി പ്രവര്‍ത്തകരെയും പ്രദേശവാസികളേയും ഭീഷണിപ്പെടുത്തിയ സംഭവം ഇതിന്റെ ഭാഗമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ് പറഞ്ഞു.
അക്രമരാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് സിപിഎം ഇനിയും മനസിലാക്കുന്നില്ല. വൃക്കസംബന്ധമായ അസുഖം മൂലം ഏഴ് വര്‍ഷമായി ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തകനാണ് ബാലകൃഷ്ണനെന്ന് ജില്ലാ അധ്യക്ഷന്‍ പറഞ്ഞു.
ആ പ്രവര്‍ത്തകന്റെ വീട്ടില്‍ യോഗം ചേര്‍ന്നതിനാണ് ഇരുന്നൂറോളം സിപിഎം പ്രവര്‍ത്തകര്‍ രാത്രിയില്‍ സംഘടിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കരിവളളൂര്‍ പഞ്ചായതില്‍ ഒരു ബൂതില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് സിപിഎം കോട്ടകളില്‍ ബിജെപി നടത്തിയത്. ഇതാണ് സിപിഎമിനെ പ്രകോപിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാത്രി 7.20 ആയപ്പോള്‍ യോഗം കഴിഞ്ഞ് പങ്കെടുത്തവര്‍ പുറത്തിറങ്ങാന്‍ നോക്കിയപ്പോഴാണ് ആളുകള്‍ വീട് വളഞ്ഞതായി കണ്ടത്. 200 ഓളം സിപിഎം ഗുണ്ടകള്‍ വീട്ടിലേക്ക് വന്ന ആളുകളുടെ വാഹനങ്ങളുടെ താക്കോല്‍ ഉള്‍പെടെ ഊരിയെടുത്തു. കാറുകളുടെയും ഓടോറിക്ഷയുടെയും ടയറുകളുടെ കാറ്റ് അഴിച്ചുവിട്ട് ഭീഷണിപ്പെടുത്തി. കാല് വെട്ടും കൈ വെട്ടും എന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. ആദ്യം നാല് പൊലീസുകാര്‍ മാത്രമാണ് വന്നത്. അവര്‍ വന്ന് മൂകസാക്ഷിയായി നില്‍ക്കുകയായിരുന്നുവെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ കുറ്റപ്പെടുത്തി.