Muhammad Riyas | രാജ്യത്ത് നടപ്പിലാക്കുന്നത് ആര്‍എസ്എസ് അജന്‍ഡയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 


കണ്ണൂര്‍: (www.kvartha.com) ആര്‍എസ്എസിന് ഒറ്റകോഡുമാത്രമേയുളളൂ, അതുമനുസ്മൃതിയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവില്‍ കോഡ് പ്രധാനമന്ത്രി ഭോപാലില്‍ അവരുടെ പ്രവര്‍ത്തകയോഗത്തില്‍ പെട്ടെന്ന് ചാടിക്കയറി നടപ്പിലാക്കുമെന്ന് പറഞ്ഞതല്ല, നേരത്തെ അതുനടപ്പിലാക്കുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചതാണ്. ഓരോന്നായി അവര്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്.
        
Muhammad Riyas | രാജ്യത്ത് നടപ്പിലാക്കുന്നത് ആര്‍എസ്എസ് അജന്‍ഡയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ആര്‍ടികിള്‍ 370 ബന്ധപ്പെട്ടു കാശ്മീരില്‍ എങ്ങനെയാണ് നടപ്പിലാക്കിയതെന്നു നാം കണ്ടു. പൗരത്വഭേദഗതിയും നാം കണ്ടു എങ്ങനെയാണ് നടപ്പാക്കാന്‍ ശ്രമിച്ചതെന്ന്. 2012 മുതല്‍ ഇങ്ങോട്ടു പശുവിറച്ചി കഴിക്കുന്നതുമായി ബന്ധപ്പെട്ടു 45 പേര്‍ കൊല്ലപ്പെട്ടു. ഇതിനപ്പുറം പല ഉദാഹരണങ്ങളുണ്ട്. ഇങ്ങനെയൊക്കെ ബിജെപിയുടെ പ്രകടനപത്രികയില്‍ പറഞ്ഞകാര്യമാണ്. ആര്‍എസ്എസ് പ്രഖ്യാപിച്ച അജന്‍ഡകള്‍ നടപ്പിലാക്കിയ അനുഭവവും ചരിത്രബോധവും നമ്മുടെ മുന്‍പിലിരിക്കെ ഇനിയും കരടുവരട്ടെയെന്നു പറയുന്നത് കോഴിക്കൂടിനകത്ത് കുറുക്കനെ കയറ്റി കോഴിയെ തിന്നുമോയെന്നു നോക്കട്ടെയെന്നു പറയുന്നതു പോലെയാണ്. ആദ്യം സംസ്ഥാനത്തിന്റെ തലസ്ഥാനം ഏതു വേണമെന്ന ഒരു യോജിച്ച അഭിപ്രായം കോണ്‍ഗ്രസ് എംപിമാര്‍ക്ക് വേണമെന്നും മന്ത്രി റിയാസ് പറഞ്ഞു.

കേരളത്തിലെ തലസ്ഥാനം ഏതുവേണമെന്നു കോണ്‍ഗ്രസ് എംപിമാര്‍ ഇനിയെങ്കിലും തീരുമാനിക്കണം. കോണ്‍ഗ്രസ് എംപിമാര്‍ അടുത്ത തവണ ജയിക്കാന്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ഥലങ്ങള്‍ തലസ്ഥാനമാക്കേണ്ടി വരുമോയെന്നും മന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് ഒരു പാര്‍ടിയാണ്. എന്നാല്‍ നൂറാളുകള്‍ക്ക് നൂറ് അഭിപ്രായമാണ് ഉള്ളത്. കേരളത്തിന്റെ പൊതുഅന്തരീക്ഷം ഏകീകൃത സിവില്‍ കോഡിനെതിരെയായതുകൊണ്ടാണ് കോണ്‍ഗ്രസുകാരും അതിനെതിരെ നില്‍ക്കുന്നത്. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിക്കാന്‍ അവര്‍ക്ക് ഉള്ളില്‍ തിളച്ചുവരുന്നുണ്ട്. ഇതുകേരളമായതു കൊണ്ടു ഒന്നും പറയാത്തതാണ് മറ്റു സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡിന് അനുകൂലിച്ചു പ്രസംഗിച്ചു മത്സരിക്കാന്‍ ഹൈകമാന്‍ഡ് എന്തെങ്കിലും മത്സരമേര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന സംശയം തോന്നിപ്പോവുകയാണെന്നും മന്ത്രി പറഞ്ഞു.

ഇന്‍ഡ്യയില്‍ ബിജെപിയെ പരാജയപ്പെടുത്താനുളള സമീപനമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഓരോസ്ഥലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താനുളള നയങ്ങളാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ഗുജറാതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ ദു:ഖിച്ചവരാണ് ഞങ്ങള്‍. എന്നാല്‍ ത്രിപുരയില്‍ തോറ്റപ്പോള്‍ പടക്കം പൊട്ടിച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. ബിജെപിയെ പരാജയപ്പെടുത്തണമെന്ന് അണികള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ അതിനോടു യോജിക്കുന്നില്ലെന്നും ഇക്കാര്യം മുന്‍പ് പറഞ്ഞതുകൊണ്ടു ഇനി ആവര്‍ത്തിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Keywords: P A Muhammad Riyas, Kannur, CPM, Congress, Politics, Kerala News, Kannur News, RSS, BJP, Kerala Politics, Political News, BJP implementing RSS agenda: P A Muhammad Riyas.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia