ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബി ജെ പി കരുതുന്നത്; തോല്‍ക്കാന്‍ വേണ്ടി മാത്രം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നു; തട്ടിക്കൂട്ട് സംഘമായ എന്‍ ഡി എ ഒരു മുന്നണിയാണോയെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം; എത്രകാലം മുന്നണിയില്‍ തുടരാനാകുമെന്ന് പറയാനാകില്ലെന്നും സമീപ കാലത്ത് എന്‍ ഡി എയില്‍ ചേര്‍ന്ന പി സി ജോര്‍ജ്

 


കോട്ടയം: (www.kvartha.com 26.10.2019) എന്‍ ഡി എ മുന്നണിക്കും ബി ജെ പി പാര്‍ട്ടിക്കുമെതിരെ ആഞ്ഞടിച്ച് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ് എന്‍ ഡി എയില്‍ ചേര്‍ന്നത്.

ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബി ജെ പി കരുതുന്നതെന്ന് പറഞ്ഞ പി സി ജോര്‍ജ് തോല്‍ക്കാന്‍ വേണ്ടി മാത്രമാണ് ബിജെപി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതെന്നും പറയുകയുണ്ടായി.

  ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബി ജെ പി കരുതുന്നത്; തോല്‍ക്കാന്‍ വേണ്ടി മാത്രം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നു; തട്ടിക്കൂട്ട് സംഘമായ എന്‍ ഡി എ ഒരു മുന്നണിയാണോയെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം; എത്രകാലം മുന്നണിയില്‍ തുടരാനാകുമെന്ന് പറയാനാകില്ലെന്നും സമീപ കാലത്ത് എന്‍ ഡി എയില്‍ ചേര്‍ന്ന പി സി ജോര്‍ജ്

എന്‍ ഡി എ ഒരു മുന്നണിയാണോയെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ എത്രകാലം മുന്നണിയില്‍ തുടരാനാകുമെന്ന് പറയാനാകില്ലെങ്കിലും മുന്നണിയില്‍ നിന്നും ഒളിച്ചോടാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി ഒരു സീറ്റു പോലും ലഭിക്കാതെ തോറ്റു തൊപ്പിയിട്ടതിന്റെ പശ്ചാത്തലത്തിലാണ് പി സി ജോര്‍ജ് ബി ജെ പിക്കും എന്‍ ഡി എ മുന്നണിക്കും എതിരെ തിരിഞ്ഞത്. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ ജയിക്കുമായിരുന്നു. കോന്നിയില്‍ ബി ജെ പിക്കാരല്ലാം കൂടി കെ സുരേന്ദ്രനെ കൊല്ലുകയായിരുന്നു. ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബി ജെ പി കരുതുന്നത്. എന്‍ ഡി എ എന്നത് ഒരു തട്ടിക്കൂട്ട് സംഘമാണെന്നും എന്‍ ഡി എ യോഗത്തില്‍ ഇനി താന്‍ പങ്കെടുക്കില്ലെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  'BJP does not consider non-Hindus as humans', PC George lashes out against NDA, BJP, Kottayam, News, Politics, Lok Sabha, Criticism, P.C George, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia