Protest | 'പി പി ദിവ്യ യക്ഷികളുടെ നേതാവ്': പൊലിസ് എത്ര കോട്ടകൾ കെട്ടിയാലും പ്രസിഡന്റിനെ സംരക്ഷിക്കാനാവില്ലെന്ന് എ പി അബ്ദുല്ലക്കുട്ടി

 
bjp demands resignation of pp divya amidst protest
bjp demands resignation of pp divya amidst protest

Photo: Arranged

● സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ചിത്ത് പ്രതിഷേധത്തിന് നേതൃത്വം നൽകി. 
● പി.പി.ദിവ്യയെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണം.

കണ്ണൂർ: (KVARTHA) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധം ശക്തമായി. ബുധനാഴ്ച രാവിലെ കണ്ണപുരം ഇരിണാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി നിർവഹിച്ചു.

'പൊലീസ് എത്ര കോട്ടകൾ കെട്ടിയാലും പി.പി.ദിവ്യയെ കൊലപാതക കുറ്റത്തിൽ നിന്ന് രക്ഷിക്കാൻ ആവില്ലെന്ന് അബ്ദുല്ലക്കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടുപറഞ്ഞു. ആന്തൂരിലെ വ്യവസായ സംരഭകൻ പാറയിൽ സാജന്റെ മരണത്തിന് ഇടയാക്കിയത് എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയായിരുന്നു. അതുപോലെ തന്നെ എ.ഡി.എമ്മിന്റെ ജീവനും നഷ്ടമായത്. സി.പി.എമ്മിലെ യക്ഷികളുടെ നേതാവാണ് പി.പി.ദിവ്യ എന്ന്  ആരോപിച്ചു. അവർ എ.ഡി.എമ്മിനെ പരസ്യമായി അപമാനിച്ചതു കാരണമാണ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയത്. 

സി.പി.എമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തിന്റെ ഉൽപ്പന്നമായി കണക്കാക്കുന്ന പി.പി.ദിവ്യയെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണമെന്ന് അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രക്ഷോഭം തുടരുമെന്നും മുന്നറിയിപ്പു നൽകി.

പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ ദിവ്യയുടെ വസതി കനത്ത പൊലീസ് കാവലിന് കീഴിലായിരുന്നു. കണ്ണപുരം സേവാഭാരതി ഓഫീസ് പരിസരത്തുനിന്ന് പത്തരയോടെ ആരംഭിച്ച ബി.ജെ.പി മാർച്ച്, പൊലീസ് ബാരിക്കേഡുകൾ ഉയർത്തി തടഞ്ഞു. ബി.ജെ.പി കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ് മാർച്ചിന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ചിത്ത് പ്രതിഷേധത്തിന് നേതൃത്വം നൽകി. ബി.ജെ.പി കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ് അദ്ധ്യക്ഷനായി. 

ബിജെപി മാർച്ചിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധപ്രകടനം നടത്തി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കടന്ന് പ്രകടനം നടത്തിയ ഇവർ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. മാർച്ചിൽ പങ്കെടുത്ത ഒരു വിഭാഗം പ്രവർത്തകർ കണ്ണപുരം കെഎസ്ആർടിസി റോഡ് ഉപരോധിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരം പ്രതിഷേധങ്ങൾ അരങ്ങേറി. ശക്തമായ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ബുധനാഴ്ചയും ജില്ലാ പഞ്ചായത്ത് ഓഫീസിൽ പി.പി.ദിവ്യ എത്തിയില്ല. ജില്ലയിലെ ഏതെങ്കിലും പൊതു പരിപാടികളിൽ അവർ പങ്കെടുത്തതായി റിപ്പോർട്ടുകളില്ല. എ.ഡി.എമ്മിന്റെ മരണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇതുവരെ ദിവ്യ മറുപടി നൽകിയിട്ടില്ല. ദിവ്യയെ ഫോണിൽ ബന്ധപ്പെടാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചെങ്കിലും അവരുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia