Allegation | നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് സ്ഥാപിക്കാന്‍ വ്യാജരേഖ കെട്ടി ചമയ്ക്കുന്നു; പിപി ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പികെ കൃഷ്ണദാസ്

 
BJP demands resignation of P P Divya; Allegations of false case creation
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ദിവ്യയ്ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യണം
● കൈക്കൂലിക്കാര്‍ക്കായി ശുപാര്‍ശ ചെയ്തു
● നവീന്‍ ബാബുവിന്റെ മരണത്തില്‍ കലാശിച്ചത് ധിക്കാരപരമായ വാക്കുകള്‍

കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അവര്‍ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് രംഗത്ത്. ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Aster mims 04/11/2022

ദിവ്യയ്ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകനായ പ്രശാന്ത് നവീന്‍ ബാബുവിന് പണം കൊടുത്തുവെന്നാണ് പറയുന്നത്. ഇതിന് വേണ്ടിയാണ് ദിവ്യ ശുപാര്‍ശ ചെയ്തത്. കൈക്കൂലിക്കാര്‍ക്കായി ശുപാര്‍ശ ചെയ്ത ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുക്കണം. ഇതൊരു കൊലപാകതമാണ്. കാരണം ദിവ്യയുടെ ധിക്കാരപരമായ വാക്കുകളാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ കലാശിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി

.

ക്ഷണിക്കാത്ത യാത്രയയപ്പ് യോഗത്തില്‍ പോയി എന്തടിസ്ഥാനത്തിലാണ് ദിവ്യ സംസാരിച്ചത് എന്നും അദ്ദേഹം ചോദിച്ചു.  ഇത് മുഖ്യമന്ത്രിയെ അപമാനിച്ചതിന് തുല്യമാണ്. കാരണം മുഖ്യമന്ത്രിയാണ് സംസ്ഥാനത്തിന്റെ ഭരണാധികാരി. പിണറായിക്ക് ഭരണത്തില്‍ യാതൊരു നിയന്ത്രണവുമില്ലാത്തതുകൊണ്ടാണ് ദിവ്യ ഇത്തരത്തില്‍ പെരുമാറിയത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ പരാതിയില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 

ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണ്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നത് തെളിവ് നശിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. കാരണം പരാതിക്കാരന്‍ ജോലി ചെയ്യുന്നത് പരിയാരം മെഡിക്കല്‍ കോളജിലാണ്. നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് കാണിക്കാന്‍ വ്യാജ രേഖ കെട്ടിച്ചമയ്ക്കുകയാണ്. മരിച്ച നവീന്‍ ബാബുവിന്റെ കുടുംബത്തെ കൂടുതല്‍ അപമാനിക്കാനാണ് ദിവ്യ ശ്രമിക്കുന്നത്. സിപിഎം നേതാക്കളുടെ ധിക്കാരത്തില്‍ നേരത്തെയും ഇത്തരത്തിലുള്ള സംഭവമുണ്ടായിട്ടുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ ബിജെപി അവരോടൊപ്പം കൂടെയുണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.

ബിജെപി ജേശീയ സമിതിയംഗം സി രഘുനാഥ്, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെകെ വിനോദ് കുമാര്‍, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 #BJP #KeralaPolitics #PPDivya #NaveenBabu #Resignation #Corruption

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia