സിപിഎം-ബിജെപി സംഘര്‍ഷം: കുമ്മനത്തിന്റെ കാര്‍ തകര്‍ത്തു; കോടിയേരിയുടെ വീടിന് നേരെ ആക്രമണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28/07/2017) ആറ്റുകാല്‍, മണക്കാട് പ്രദേശങ്ങളില്‍ സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെ ആറു കാറുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഓഫീസിന് മുന്നില്‍ മ്യൂസിയം എസ്‌ഐ അടക്കം അഞ്ച് പോലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ കാഴ്ചക്കാരാക്കി മാറ്റിയായിരുന്നു ആക്രമണം നടന്നത്. സംസ്ഥാന അദ്ധ്യക്ഷനെ ലക്ഷ്യം വെച്ച് ഇത് രണ്ടാം തവണയാണ് സംസ്ഥാന ഓഫീസിനു നേരെ അക്രമം നടത്തുന്നത്.

ഇതിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെ ആക്രമണമുണ്ടായി. മരുതംകുഴിയിലെ വീടിന് നേരെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലകളും പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിയിരുന്ന കാറിന്റെ ചില്ലുകളും ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണ സമയത്ത് കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ആക്രമണത്തിന് പിന്നില്‍ ആര്‍. എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.

സിപിഎം-ബിജെപി സംഘര്‍ഷം: കുമ്മനത്തിന്റെ കാര്‍ തകര്‍ത്തു; കോടിയേരിയുടെ വീടിന് നേരെ ആക്രമണം

അക്രമികളെ തടയാന്‍ ശ്രമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന് ആക്രമണത്തില്‍ പരിക്കേറ്റു. മണക്കാട് സിപിഎം കൗണ്‍സിലര്‍ ഐ.പി.ബിനുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നു ബിജെപി ആരോപിച്ചു. നേരത്തെ, തിരുവനന്തപുരത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇരുപതില്‍ അധികം പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തു.

വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. ആറ്റുകാലിലെ സ്വകാര്യ കോളജില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം ബിജെപി ഓഫീസിന് നേരെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ സെപ്തംബറില്‍ സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  BJP, CPM workers unleash violence in Kerala capital; Kummanam's car vandalized, CPM, BJP, Car, Attack, Police, CCTV, News, Politics,  Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia