ADVERTISEMENT
കണ്ണൂര്‍: ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും ബി.ജെ.പി.-സി.പി.എം. ഏറ്റുമുട്ടല്‍. പാനൂര്‍ മുത്താറിപ്പീടികയിലാണ് ബുധനാഴ്ച പുലര്‍ചെ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ വീടുകള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും രണ്ടു ബൈക്കുകള്‍ കത്തി നശിക്കുകയും ചെയ്തു.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് മുത്താറിപ്പീടിക, മാക്കൂല്‍പീടിക പാത്തിപ്പാലം, എന്നിവിടങ്ങളില്‍ സ്ഥാപിച്ച രാഷ്ടീയപാര്‍ട്ടികളുടെ ബാനറുകള്‍ പോലീസ് നീക്കം ചെയ്തു. പാനൂര്‍ മേഖലയില്‍ കനത്ത പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
മുത്താറിപ്പീടിക ലക്ഷംവീട് കോളനിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ കുറ്റിയാട്ടൂര്‍ വിപിന്‍ ദാസിന്റെ ബൈക്ക് ഒരു സംഘം കത്തിച്ചു. തൊട്ടുപിന്നാലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ മാവുള്ള പറമ്പത്ത് ജിജീഷിന്റെ ബൈക്കും അഗ്‌നിക്കിരയായി. ഇതേ തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രവര്‍ത്തകനായ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords: Kannur, Attack, House, Politics, Police, Protection, Bike, Colony, Panur, Custody, Kerala, BJP-CPM Clash again in Kannur
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.