Rahul Gandhi | 'പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പെടുത്തി രാഹുല്‍ജിക്ക് വയനാട്ടില്‍ വീട് അനുവദിച്ച് നല്‍കണം'; നഗരസഭയ്ക്ക് അപേക്ഷ നല്‍കി ബിജെപി

 



കല്‍പറ്റ: (www.kvartha.com) 'തനിക്ക് 52 വയസായി, ഇതുവരെ സ്വന്തം വീടുപോലുമില്ല' എന്ന് റായ്പുരിലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി എംപി പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപിയുടെ വീടിനുള്ള അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പെടുത്തി രാഹുല്‍ ഗാന്ധി എംപിക്ക് വയനാട്ടില്‍ വീടു നിര്‍മിച്ച് കൊടുക്കണമെന്നാണ് അപേക്ഷ. കല്‍പറ്റ നഗരസഭയില്‍ രാഹുലിന് വീട് ഉണ്ടാക്കിക്കൊടുക്കണമെന്ന അപേക്ഷ നഗരസഭാ സെക്രടറിക്ക് ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു കൈമാറി. 

Rahul Gandhi | 'പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പെടുത്തി രാഹുല്‍ജിക്ക് വയനാട്ടില്‍ വീട് അനുവദിച്ച് നല്‍കണം'; നഗരസഭയ്ക്ക് അപേക്ഷ നല്‍കി ബിജെപി


'പ്രിയപ്പെട്ട രാഹുല്‍ജിക്ക് സ്വന്തമായി വീടില്ലെന്നത് വളരെ വേദനയോടെ പറഞ്ഞതിന്റെ ദു:ഖം വയനാട്ടുകാര്‍ മനസിലാക്കുന്നു' എന്നും അപേക്ഷയിലുണ്ട്. വയനാട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തുന്ന എംപിക്ക് സ്വന്തം വീടിന് അനുയോജ്യമായ സ്ഥലം വയനാട് തന്നെയാണെന്നും കെ പി മധു അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന സമിതി അംഗം കെ സദാനന്ദന്‍, എസ്ടി മോര്‍ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ, എം കെ ഗ്രീഷിത്ത് അമ്പാടി എന്നിവരും ഒപ്പമുണ്ടായിരുന്നു.

അതേസമയം, ബിജെപി ജില്ലാ കമിറ്റിയുടെ ലെറ്റര്‍ ഹെഡിലാണ് അപേക്ഷ ലഭിച്ചതെന്നും നടപടിയെടുക്കാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു.

Keywords:  News,Kerala,State,Wayanad,House,Rahul Gandhi,MP,Congress,BJP,Politics, party,Kerala Congress, BJP application to give house for Rahul Gandhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia