ബിജെപി അംഗത്വം സ്വീകരിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍ ലിസ്റ്റില്‍; ശോഭ സുരേന്ദ്രന്‍ പുറത്ത്; ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമിറ്റി പ്രഖ്യാപിച്ചു
Mar 3, 2021, 22:19 IST
തിരുവനന്തപുരം: (www.kvartha.com 03.03.2021) ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമിറ്റി പ്രഖ്യാപിച്ചു. പുതുതായി ബിജെപി അംഗത്വം സ്വീകരിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍ കമിറ്റിയില്‍ ഇടം നേടിയപ്പോള്‍ ശോഭ സുരേന്ദ്രനെ ഉള്‍പെടുത്തിയില്ല. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനാണ് വനിതാ പ്രതിനിധി.
സംസ്ഥാനത്തിന്റെ പ്രഭാരി സി പി രാധാകൃഷ്ണന്‍, സഹപ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി പാര്‍ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്ന ശോഭ, കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് അടുത്തിടെ വീണ്ടും സജീവമായത്.
Keywords: BJP announces state election committee excluding Sobha Surendran, Thiruvananthapuram, News, Politics, Assembly Election, BJP, Kerala.
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, സി കെ പദ്മനാഭന്‍, പി കെ കൃഷ്ണദാസ്, മെട്രോമാന്‍ ഇ ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രടെറിമാരായ എം ടി രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ഗണേശന്‍, സഹ.ജനറല്‍ സെക്രട്ടറി കെ സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് കമിറ്റിയിലുള്ളത്.

Keywords: BJP announces state election committee excluding Sobha Surendran, Thiruvananthapuram, News, Politics, Assembly Election, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.