ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നത് ബി ജെ പിയും സി പി എമ്മും തമ്മില്‍: യൂത്ത് ലീഗ്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 05.06.2016) കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് മുതലെടുപ്പ് നടത്താനാണ് ബി ജെ പി നാളിതുവരെ ശ്രമിച്ച് കൊണ്ടിരുന്നതെന്നും യഥാര്‍ത്ഥത്തില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നത് സി പി എമ്മും ബി ജെ പിയും തമ്മിലാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം കുറ്റപ്പെടുത്തി.
ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നത് ബി ജെ പിയും സി പി എമ്മും തമ്മില്‍: യൂത്ത് ലീഗ്
സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതും സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതാവ് ഒ രാജഗോപാല്‍, ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് വരെ ഇതാണ് വ്യക്തമാക്കുന്നത്. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്ര മോദിയെ രക്ഷപ്പെടുത്തുന്നതിന് ഒത്താശ ചെയ്തുവെന്ന് പറയപ്പെടുന്ന എന്‍ ഐ എ മുന്‍ ഉദ്യോഗസ്ഥനെയാണ് പിണറായി വിജയന്‍ സീനിയോറിറ്റി മറികടന്ന് ഡി ജി പിയായി നിയമിച്ചതെന്നും യൂത്ത് ലീഗ് ആരോപിച്ചു.

Keywords: Kozhikode, Kerala, Youth League, Muslim-League, BJP, CPM, UDF, LDF, NDA, Government, Pinarayi vijayan, Chief Minister,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia