Wayanad 2024 | വയനാട്ടിൽ കെ സുരേന്ദ്രൻ്റെ സ്ഥാനാർഥിത്വത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ത്രികോണ മത്സരം
Mar 25, 2024, 11:13 IST
_ഭാമനാവത്ത്_
കൽപ്പറ്റ: (KVARTHA) വയനാട്ടിൽ ഏറ്റവും ഒടുവിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മത്സര രംഗത്ത് ഇറക്കിയതോടെ ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക കേരളത്തിൽ പൂർത്തിയായി. വയനാട് ഉൾപ്പെടെയുള്ള നാലിടങ്ങളിലാണ് ബി.ജെ.പി. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസ് മത്സരിച്ചിരുന്ന വയനാട്ടിൽ എട്ട് ശതമാനം വോട്ടുകൾ മാത്രമേയുള്ളൂ. 4,31,770 വോട്ടിന് 2019-ൽ രാഹുൽ ഗാന്ധി മത്സരിച്ചു വിജയിച്ച മണ്ഡലത്തിൽ അതിശക്തമായ ത്രികോണ മത്സരത്തിനാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.
രാഹുൽ ഗാന്ധിയും കെ സുരേന്ദ്രനും പ്രചാരണ രംഗത്തിറങ്ങിയാൽ മാത്രമേ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവുകയുള്ളൂ. വയനാട് ജില്ലയുമായി ഏറെ ബന്ധങ്ങളുള്ള കെ സുരേന്ദ്രനിലൂടെ മികച്ച വോട്ടിങ് ഷെയർ നേടാൻ കഴിയുമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്. മണ്ഡലത്തിലെ ക്രൈസ്തവ സഭകൾ ബി.ജെ.പി നേതൃത്വവുമായി നല്ല ബന്ധം പുലർത്തുന്നതും വന്യമൃഗ ശല്യമടക്കമുള്ള വിഷയങ്ങളിൽ വയനാട്ടിലെ ജനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിനോടുള്ള അതൃപ്തിയും വോട്ടായി മാറുമെന്ന പ്രതീക്ഷയുണ്ട്.
ദേശീയ തലത്തിൽ തന്നെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ശ്രദ്ധേയമായ വയനാട്ടിൽ യു.ഡി.എഫിൻ്റെ ഭൂരിപക്ഷം കുറയ്ക്കാനാവുമോയെന്ന വെല്ലുവിളിയാണ് സുരേന്ദ്രൻ നേരിടേണ്ടി വരിക. ആദിവാസി ഗോത്ര സഭാ നേതാവ് സി.കെ. ജാനു വിഭാഗം ബി.ഡി.ജെ.എസ് എന്നിവരുടെ പിൻതുണയും വയനാട്ടിൽ ബി.ജെ.പിക്കുണ്ട്. കൊല്ലത്ത് നടൻ ജെ. കൃഷ്ണകുമാർ, എറണാകുളത്ത് ഡോ. കെ.എസ് രാധാകൃഷ്ണൻ, ആറ്റിങ്ങലിൽ പ്രൊഫ ടി.എൻ സരസു എന്നിവരാണ് മറ്റു ബി.ജെ.പി സ്ഥാനാർത്ഥികൾ.
Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Wayanad, K Surendran, Congress, Rahul Gandhi, BJP aiming for three-cornered contest through candidature of K Surendran in Wayanad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.