മോദി അധികാരമേറ്റതിന്റെ ആഹ്ലാദ പ്രകടനത്തിനിടെ താനൂരില്‍ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു
May 31, 2019, 00:23 IST
മലപ്പുറം: (www.kvartha.com 30.05.2019) രണ്ടാം മോദി മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരമേറ്റതിനെ തുടര്‍ന്നുള്ള ആഹ്ലാദ പ്രകടനത്തിനിടെ താനൂരില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. താനൂര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ പ്രണവിനാണ് കുത്തേറ്റത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി കേന്ദ്രങ്ങള്‍ ആരോപിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഏതാനും എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്തേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, Narendra Modi, Stabbed, BJP, NDA, SDPI, Politics, Clash, BJP activist stabbed in Thanoor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.