ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.05.2016) എസ് എന്‍ ഡി പി യോഗത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ബി ഡി ജെ എസുമായുള്ള സഖ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തെന്നു ബി ജെ പിയുടെ പ്രാഥമിക വിലയിരുത്തല്‍. ഈഴവ സമുദായ വോട്ടുകള്‍ പൂര്‍ണമായും നേടാനായില്ലെങ്കിലും പലേടത്തും ബി ജെ പിയുടെ മുന്നേറ്റത്തിന് ബി ഡി ജെ എസ് വോട്ടുകള്‍ സഹായകമായെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ അഭിപ്രായപ്പെട്ടു.
കോവളം, ചാത്തന്നൂര്‍, നാട്ടിക തുടങ്ങിയ മണ്ഡലങ്ങളില്‍ ബി ഡി ജെ എസിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നു യോഗം വിലയിരുത്തി. ഇടത്, വലത് മുന്നണികളുടെ വോട്ടുകച്ചവടമാണ് മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ തോല്‍വിക്കു കാരണമായതെന്നും യോഗംവിലയിരുത്തി. കേരളത്തിലെ ആദ്യ ബി ജെ പി എം എല്‍ എ ആയി തെരഞ്ഞെടുക്കപ്പെട്ട ഒ രാജഗോപാലിനെ നേതാക്കള്‍ അഭിനന്ദിച്ചു.
വോട്ടുകളുടെ എണ്ണത്തിന്റെ മൂന്നാമത്തെ കക്ഷിയായി മാറാന്‍ എന്‍ ഡി എയ്ക്കു കഴിഞ്ഞു. സി പി എമ്മിന് 58.70 ലക്ഷവും കോണ്‍ഗ്രസിന് 48.39 ലക്ഷവും വോട്ട് കിട്ടിയപ്പോള്‍ 30.20 ലക്ഷം വോട്ടാണ് ബി ജെ പി സഖ്യം നേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഒമ്പത് ശതമാനം വോട്ട് വിഹിതവും 20 ലക്ഷം വോട്ടും എന്‍ ഡി എ അധികമായി നേടി.

Keywords: Thiruvananthapuram, Kerala, BDJS, SNDP, BJP, NDA, Vellapally Natesan, Assembly Election, Election-2016.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.