കൊടകര കുഴല്‍പണക്കേസില്‍ അതിവിചിത്രമായ അന്വേഷണമാണ് നടക്കുന്നത്, പൊലീസിന് തന്നെ വ്യക്തതയില്ലെന്ന് കെ സുരേന്ദ്രന്‍

 


തൃശൂര്‍: (www.kvartha.com 14.07.2021) കൊടകര കുഴല്‍പണക്കേസില്‍ അതിവിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസില്‍ ചോദ്യം ചെയ്യലിനായി തൃശൂര്‍ പൊലീസ് ക്ലബില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കൊടകര കുഴല്‍പണക്കേസില്‍ അതിവിചിത്രമായ അന്വേഷണമാണ് നടക്കുന്നത്, പൊലീസിന് തന്നെ വ്യക്തതയില്ലെന്ന് കെ സുരേന്ദ്രന്‍

തന്നോട് കുറേ കാര്യങ്ങള്‍ ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അന്വേഷണം പ്രധാനമായും പരാതിക്കാരന്റെ കോള്‍ ലിസ്റ്റില്‍ ആരൊക്കെ വിളിച്ചു എന്നത് സംബന്ധിച്ചാണ്. അവരെയൊക്കെ അറിയാമോ എന്ന് ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു എന്നും സുരേന്ദ്രന്‍ പറഞ്ഞു.

അന്വേഷണത്തെക്കുറിച്ച് പൊലീസിന് തന്നെ വ്യക്തതയില്ലെന്നും വളരെ വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഈ കേസില്‍ ഒരു തരത്തിലും പാര്‍ടിയെ ബന്ധിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. ഒരു രാഷ്ട്രീയ നാടകമാണ് നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് രാഷ്ട്രീയ യജമാനന്‍മാര്‍ ചെയ്യിക്കുന്നതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പൊലീസ് എന്തൊക്കെയോ ചോദിച്ചുവെന്നും പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും സ്ത്രീപീഡനത്തിലും പ്രതിക്കൂട്ടിലായ ഒരു സര്‍കാര്‍ ബിജെപിയെ അപമാനിക്കാന്‍ വേണ്ടി ചോദ്യം ചെയ്യല്‍ നാടകങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ബിജെപി അധ്യക്ഷന്‍ എന്ന നിലയിലുമാണ് ഈ അന്വേഷണവുമായി സഹകരിക്കുന്നത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെയാണ് വിളിച്ച് വരുത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords:   Bizarre investigation is underway; After questioning, K Surendran, Thrissur, News, Politics, BJP, K Surendran, Allegation, Probe, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia